Omicron| കോവിഡിന്റെ പുതിയ വകഭേദം ‘ഒമൈക്രോൺ’; അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
ന്യൂഡൽഹി: കോവിഡിന്റെ (Covid) ദക്ഷിണാഫ്രിക്കയിൽ (South Africa) കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രത. പുതിയ വകഭേദത്തിന് ‘ഒമൈക്രോൺ’ (Omicron) എന്നാണ് ലോകാരോഗ്യ സംഘടന (WHO) പേരിട്ടിരിക്കുന്നത്. വകഭേദം ആശങ്കയുണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് വകഭേദം റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ്, ഇസ്രായേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മീഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂർ, ഇറ്റലി, ഇസ്രായേൽ രാജ്യങ്ങൾ സഞ്ചാരവിലക്കിന്റെ ചുവന്നപട്ടികയിൽ ഉൾപ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളിൽ തങ്ങുന്നവർ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.
advertisement
Also Read- Pregnancy | മുപ്പതാം വയസ്സിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അതേസമയം, പൊടുന്നനെ യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ ദക്ഷിണാഫ്രിക്ക അതൃപ്തിയറിയിച്ചു.
അതിനിടെ, അടിയന്തര സാഹചര്യം ചർച്ചചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം ചേർന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിനുമാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇതു വകഭേദം വേഗത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
advertisement
പുതിയ വകഭേദം യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത് ആദ്യമായി ബെൽജിയത്തിലാണ്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തര നടപടി സ്വീകരിക്കുമെന്നും മേഖലയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൺ ഡെർലെയ്നും പ്രതികരിച്ചു.
Location :
First Published :
November 27, 2021 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| കോവിഡിന്റെ പുതിയ വകഭേദം ‘ഒമൈക്രോൺ’; അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തു