യൂസ്ഡ് കാര്‍ ലോണിന്റെ സഹായത്തോടെ നമുക്ക് നല്ലൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാം. യൂസ്ഡ് കാര്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ നിരക്കിലാണ് നല്‍കുന്നത്. കൂടാതെ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കും. ചില വായ്പക്കാര്‍ കാറിന്റെ മൂല്യത്തിന്റെ 100% വരെ വായ്പ നല്‍കുന്നുണ്ട്. ഒട്ടുമിക്ക ബാങ്കുകളും എന്‍ബിഎഫ്സികളും യൂസ്ഡ് കാര്‍ ലോണുകള്‍ നല്‍കുന്നു. ഇത്തരം കാര്‍ ലോണുകള്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ശമ്പളമുള്ള ജീവനക്കാര്‍ക്കും ലഭിക്കും.
advertisement
ഉപയോഗിച്ച കാറുകള്‍ക്ക് ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍:
- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയാണ് ബാങ്ക് അനുവദിച്ചിരിക്കുന്നത്. 9.75 ശതമാനം മുതല്‍ 13.25 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് കാര്‍ ലോണ്‍ നല്‍കുന്നത്.
- ഐസിഐസിഐ ബാങ്ക്- അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയാണ് ബാങ്ക് നല്‍കുന്നത്. 12.00 ശതമാനം മുതല്‍ 14.50 ശതമാനം വരെയാണ് പലിശ നിരക്ക്
- ടാറ്റ കാപിറ്റല്‍- 15 ശതമാനം പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധി.
- എച്ച്ഡിഎഫ്‌സി ബാങ്ക്- 7 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 13.75 ശതമാനം മുതല്‍ 16.00 ശതമാനം പലിശ നിരക്ക് വരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത്.
- ആക്‌സിസ് ബാങ്ക്- അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയാണ് ആക്‌സിസ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. 14.40 ശതമാനം മുതല്‍ 16.40 ശതമാനം വരെയാണ് പലിശ നിരക്ക്.
- പഞ്ചാബ് നാഷണല്‍ ബാങ്ക്- 7.90 ശതമാനം പലിശ നിരക്കിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോഗിച്ച കാറുകള്‍ക്ക് ലോണ്‍ നല്‍കുന്നത്. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
- മഹീന്ദ്ര ഫിനാന്‍സ്- അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയാണ് മഹീന്ദ്ര ഫിനാന്‍സ് ലോണുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
യൂസ്ഡ് കാര്‍ ലോണുകളുടെ സവിശേഷതകളും ആനുകൂല്യങ്ങളും
- പുതിയ കാര്‍ ലോണുമായി താരതമ്യം ചെയ്യുമ്പോള്‍ യൂസ്ഡ് കാര്‍ ലോണുകള്‍ക്ക് ലഭിക്കുന്ന തുക കുറവായിരിക്കും. അതുകൊണ്ടുതന്നെ, പ്രതിമാസ ഇഎംഐ കുറവായിരിക്കും.
- ദീര്‍ഘകാല തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നു
- ചില ബാങ്കുകളും എന്‍ബിഎഫ്‌സികളും 100 ശതമാനം വരെ ധനസഹായം നല്‍കുന്നുണ്ട്.
- കാര്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. കൂടാതെ ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതുമാണ്.
- പുതിയ കാര്‍ ലോണിനെ അപേക്ഷിച്ച് ഇന്‍ഷുറന്‍സ് ചെലവുകളും മൂല്യത്തകര്‍ച്ച നിരക്കുകളും കുറവാണ്.
- ലോണിനായി ഏതാനും രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
- ചില ബാങ്കുകളും എന്‍ബിഎഫ്‌സികളും തിരിച്ചടവ് നിബന്ധനകളില്‍ അയവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങള്‍:
ശമ്പളമുള്ള ജീവനക്കാര്‍
- 21 മുതല്‍ 65 വയസ്സ് വരെയാണ് പ്രായപരിധി.
- പ്രതിമാസം കുറഞ്ഞത് 15,000 രൂപ മാസവരുമാനം ഉണ്ടായിരിക്കണം.
- നിലവിലെ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണം.
സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍
- 25 വയസ്സ് മുതല്‍ 65 വയസ്സ് വരെയാണ് പ്രായപരിധി.
- ഒരു വര്‍ഷം കുറഞ്ഞത് 1.5 ലക്ഷം രൂപ ലാഭമുണ്ടാകണം.
- കുറഞ്ഞത് 3 വര്‍ഷമെങ്കിലും ഒരേ ബിസിനസ്സ് ചെയ്തിരിക്കണം.
യൂസ്ഡ് കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍:
- അപേക്ഷ ഫോം
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
- കാറിന്റെ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട്
- തിരിച്ചറിയല്‍ രേഖകള്‍- ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്
- വിലാസം തെളിയിക്കുന്ന രേഖകള്‍- വോട്ടര്‍ ഐഡി, എല്‍ഐസി പോളിസി, കറണ്ട് ബില്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്
- വരുമാനം തെളിയിക്കുന്ന രേഖകള്‍- പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട്, ബാലന്‍സ് ഷീറ്റ്, ഓഡിറ്റ് ഷീറ്റ്, ഫോം 16, സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്
യൂസ്ഡ് കാര്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?
- ലോണ്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കിന്റെ ബ്രാഞ്ചോ എന്‍ബിഎഫ്‌സി ഓഫീസോ സന്ദര്‍ശിക്കുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ലോണിന് യോഗ്യനാണോ എന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.
- വായ്പ ലഭ്യമാക്കുന്നതിനായി, പലിശ നിരക്കുകള്‍, പ്രൊസസ്സിംഗ് ഫീസ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
യൂസ്ഡ് കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പുതിയ കാര്‍ ലോണുമായി താരതമ്യം ചെയ്യുമ്പോള്‍, യൂസ്ഡ് കാര്‍ ലോണിന് പലിശ നിരക്ക് കൂടുതലാണ്.
- കാറിന് 3 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടെങ്കില്‍ ചില ബാങ്കുകളും എന്‍ബിഎഫ്‌സികളും ലോണ്‍ നല്‍കില്ല.
- ഇന്‍ഷുറന്‍സ് ചെലവുകള്‍ വായ്പ തുകയില്‍ ഉള്‍പ്പെടുത്തില്ല.
യൂസ്ഡ് കാര്‍ വായ്പയുടെ ഗുണങ്ങളും ദോഷങ്ങളും:
പുതിയ കാറിനേക്കാള്‍ ഉപയോഗിച്ച കാറിന്റെ വില കുറവായതിനാല്‍, വായ്പ തുകയും ഇന്‍ഷുറന്‍സ് ചെലവും താരതമ്യേന കുറവായിരിക്കും. കാര്‍ ഇന്‍ഷുറന്‍സിന്റെ പുതുക്കല്‍ പ്രീമിയവും കുറവായിരിക്കും. കാറിന്റെ പഴക്കം അനുസരിച്ച് ഉപയോഗിച്ച കാറുകള്‍ക്കായി അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
യൂസ്ഡ് കാര്‍ ലോണുകള്‍ക്ക് ബാങ്കുകള്‍ കാറിന്റെ മൂല്യത്തിന്റെ 80% വരെ വായ്പയായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യൂസ്ഡ് കാര്‍ ലോണുകളുടെ പലിശ നിരക്ക് പുതിയ കാര്‍ വായ്പകളെക്കാള്‍ 200-700 ബേസിസ് പോയിന്റുകള്‍ കൂടുതാണ്. നിലവില്‍ യൂസ്ഡ് കാര്‍ ലോണുകള്‍ക്ക് ബാങ്കുകള്‍ 10-17 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നുണ്ട്.
യൂസ്ഡ് കാര്‍ ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രകിയ എളുപ്പമാക്കുന്നതിനുള്ള വഴികള്‍ ഇവയാണ്:
- കുറഞ്ഞ പലിശ നിരക്കിലും അനുയോജ്യമായ കാലാവധിയിലും യൂസ്ഡ് കാര്‍ ലോണ്‍ നല്‍കുന്ന ബാങ്ക് കണ്ടെത്താൻ ഓണ്‍ലൈനില്‍ സമഗ്രമായ അന്വേഷണം നടത്തുക.
- ഓണ്‍ലൈന്‍ അപേക്ഷ പ്രക്രിയ തെരഞ്ഞെടുക്കുന്നതിലൂടെ സമയം ലാഭിക്കാം.
- യൂസ്ഡ് കാര്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പ്രതിമാസ പേയ്‌മെന്റുകള്‍ പരിശോധിക്കാവുന്നതാണ്. ലോണ്‍ തുക, കാലാവധി, പലിശ നിരക്ക്, പ്രൊസസ്സിംഗ് ഫീസ് എന്നീ വിവരങ്ങള്‍ നല്‍കണം.
- ലോണ്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി വെയ്ക്കുക. രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ലോണ്‍ പ്രൊസസ്സ് ചെയ്യുന്ന സമയവും ദീര്‍ഘിപ്പിക്കും.
- ഒരു സ്ഥാപിത വായ്പക്കാരനെ തെരഞ്ഞെടുക്കുക.