TRENDING:

രൂപയുടെ മൂല്യം എക്കാലത്തെയും വലിയ ഇടിവിൽ; ഒരു ഡോളറിന് എത്ര രൂപ നൽകണം?

Last Updated:

ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലെ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ രൂപയുടെ (Indian Rupee) മൂല്യം 68 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ (US Dollar) എക്കാലത്തെയും താഴ്ന്ന നിരക്കായ 92.17 ആയി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞ് 92.17 ആയി.

വർദ്ധിച്ചുവരുന്ന മധ്യേഷ്യൻ സംഘർഷം സംഘർഷം ഇന്ത്യയെ ഒന്നിലധികം ബാഹ്യ മാർഗങ്ങളിലൂടെ ബാധിക്കുമെന്ന ഭീഷണി നിലനിൽക്കുന്നു. രാജ്യം അതിന്റെ അസംസ്കൃത എണ്ണ ആവശ്യത്തിന്റെ 80% ത്തിലധികവും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ഇത് ഇറക്കുമതി ബിൽ വർദ്ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ രൂപയെ എളുപ്പം ബാധിക്കപ്പെടുന്നു.

advertisement

"പ്രാദേശിക സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ മധ്യേഷ്യയിൽ നിന്നുള്ള പണമയയ്ക്കലിനെയും മൂലധന പ്രവാഹത്തെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്," കൊട്ടക് മഹീന്ദ്ര ബാങ്കിലെ വിശകലന വിദഗ്ധർ ഒരു കുറിപ്പിൽ പറഞ്ഞു.

"ഒരു നീണ്ട പ്രതിസന്ധിയുടെ മുൻപിൽ, കറന്റ് അക്കൗണ്ട് കമ്മിയിലെ വർദ്ധനവ്‌, ഉയർന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, ജിഡിപി വളർച്ചയിലെ കുറവ് എന്നിവയിലൂടെ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് വീക്ഷണം ദുർബലമാകുമെന്ന്" നിരീക്ഷിക്കുന്നു.

ആഗോള സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതോടെ ബുധനാഴ്ച ഏഷ്യൻ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. വാരാന്ത്യത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബ്രെന്റ് ക്രൂഡ് 13% ത്തിലധികം ഉയർന്നു.

advertisement

രൂപ മാസങ്ങളോളം തുടർച്ചയായ സമ്മർദ്ദത്തിലായിരുന്ന സമയത്താണ് എണ്ണ വിലയിൽ ഈ വർധനവ് ഉണ്ടായത്. വർഷാരംഭം മുതൽ കറൻസി 2% ത്തിലധികം ഇടിവ് രേഖപ്പെടുത്തി വരികയായിരുന്നു. 2025ൽ ഡോളറിനെതിരെ ഏകദേശം 5% ഇടിഞ്ഞതിന് ശേഷം വളർന്നുവരുന്ന വിപണികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ഇത് മാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Indian rupee on Wednesday slumped 68 paise to an all-time low of 92.17 against the US dollar in early trade, even as the ongoing conflict between the US, Israel and Iran deepens. The rupee fell to 92.17 to the dollar, down 0.7%, eclipsing its previous all-time low of 91.9875 hit in late January

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
രൂപയുടെ മൂല്യം എക്കാലത്തെയും വലിയ ഇടിവിൽ; ഒരു ഡോളറിന് എത്ര രൂപ നൽകണം?
Open in App
Home
Video
Impact Shorts
Web Stories