ആര്‍ബിഐയുടെ പ്രാധാന്യത്തെപ്പറ്റി സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍ വെബ്‌സീരീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: Kerala Gold Price | ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം
വെബ്‌സീരീസ് തയ്യാറാക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എന്റര്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്, ഡിസ്‌കവറി കമ്യൂണിക്കേഷന്‍സ് ഇന്ത്യ എന്നിവരാണ് വെബ്‌സീരിസ് നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള കരാര്‍ നേടിയെടുക്കുന്നതിനായി മത്സരരംഗത്തുണ്ടായിരുന്നത്.
സീ എന്റര്‍ടൈന്‍മെന്റ് നെറ്റ്‌വര്‍ക്കിനും, ഡിസ്‌കവറി കമ്യൂണിക്കേഷന്‍സ് ഇന്ത്യയ്ക്കും ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ റൗണ്ടിനപ്പുറത്തേക്ക് യോഗ്യത ലഭിച്ചില്ല. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വയാകോം 18നുമായിരുന്നു അവസാന റൗണ്ടില്‍ മത്സരരംഗത്തുണ്ടായിരുന്നത്. തുടര്‍ന്ന് വെബ്‌സീരീസ് തയ്യാറാക്കുന്നതിനായി 6.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക് ടെണ്ടര്‍ നല്‍കിയതായി ആര്‍ബിഐ അറിയിച്ചു.
advertisement
അഞ്ച് എപ്പിസോഡുകളാണ് വെബ്‌സീരീസിലുണ്ടാകുക. ഓരോ എപ്പിസോഡും 25-30 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും. ആര്‍ബിഐയുടെ 90 വര്‍ഷത്തെ ചരിത്രം അവലോകനം ചെയ്യുന്ന വെബ്‌സീരീസായിരിക്കും ഇതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ്‌സീരീസ് സംപ്രേക്ഷണം ചെയ്യുമെന്നും ആര്‍ബിഐ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ആര്‍ബിഐ വഹിക്കുന്ന പങ്കിനെപ്പറ്റി വിശദമാക്കുന്ന വെബ്‌സീരീസാണിത്. ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയെന്നതുമാണ് വെബ്‌സീരീസിന്റെ പ്രധാന ലക്ഷ്യം. കൂടാതെ 90 വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ യാത്രയെപ്പറ്റിയും വെബ്‌സീരീസ് ചര്‍ച്ച ചെയ്യും.
1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഏപ്രിലിലാണ് 90 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇന്ത്യയ്ക്ക് കരുത്തുള്ള ഒരു സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ആര്‍ബിഐ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കേന്ദ്രബാങ്കായ ആരംഭിച്ച ആര്‍ബിഐ സ്വാതന്ത്ര്യാനന്തരം ഒരു സ്വതന്ത്ര സ്ഥാപനമായി മാറുകയായിരുന്നു.