TRENDING:

Documents Required for Education Loan| വേഗത്തില്‍ വിദ്യാഭ്യാസ ലോണ്‍ ലഭിക്കണോ? ഈ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും 

Last Updated:

വായ്പ്പയുടെ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകളുടെ പൂര്‍ണ്ണമായ ലിസ്റ്റ് തയ്യാറാക്കി വെയ്‌ക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാഭ്യാസ ലോണുകള്‍ക്ക് വേഗത്തിലും സുഗമമായും അംഗീകാരം ലഭിക്കണമെങ്കില്‍ വ്യക്തമായതും കൃത്യമായതുമായ രേഖകള്‍ ആവശ്യമാണ്. ഓരോ ബാങ്കിനും അനുസരിച്ച് ലോണിന് ആവശ്യമായ രേഖകള്‍ വ്യത്യാസപ്പെടാം. എന്നാല്‍, പൊതുവായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് രേഖകള്‍ മുതല്‍ വരുമാനം തെളിയിക്കുന്ന രേഖകള്‍ വരെ എല്ലാ ബാങ്കുകളും ആവശ്യപ്പെടാറുണ്ട്. വായ്പ്പയുടെ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകളുടെ പൂര്‍ണ്ണമായ ലിസ്റ്റ് തയ്യാറാക്കി വെയ്‌ക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ
advertisement

ഐഡന്റിന്റി തെളിയിക്കുന്ന രേഖകള്‍

- പാന്‍ കാര്‍ഡ്

- ആധാര്‍ കാര്‍ഡ്

- വോട്ടര്‍ ഐഡി കാര്‍ഡ്

- ഡ്രൈവിംഗ് ലൈസന്‍സ്

- പാസ്‌പോര്‍ട്ട്

- സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഐഡി കാര്‍ഡ്

വിലാസം തെളിയിക്കുന്ന രേഖകള്‍

- പാന്‍ കാര്‍ഡ്

- ആധാര്‍ കാര്‍ഡ്

advertisement

- വോട്ടര്‍ ഐഡി കാര്‍ഡ്

- പാസ്‌പോര്‍ട്ട്

- ഡ്രൈവിംഗ് ലൈസന്‍സ്

- യൂട്ടിലിറ്റി ബില്‍

- നോട്ടറൈസ് ചെയ്തതും രജിസ്റ്റര്‍ ചെയ്തതുമായ വാടക കരാര്‍

വരുമാനം തെളിയിക്കുന്ന രേഖകള്‍

ജോലിയില്ലാത്ത അപേക്ഷകര്‍

- എല്ലാ കിഴിവുകളും കാണിക്കുന്ന മാതാപിതാക്കളുടെ സാലറി സ്ലിപ്പ്

- ഫോം 16

- കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐടി റിട്ടേണുകള്‍

advertisement

ജോലിയുള്ള അപേക്ഷകര്‍

- ബാങ്ക് സ്റ്റേറ്റ്‌മെന്റ്/ കഴിഞ്ഞ 6 മാസത്തെ ബാങ്ക് പാസ്ബുക്ക്

- സാലറി സ്ലിപ്പുകള്‍

- ഫോം 16

- കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐടി റിട്ടേണുകള്‍

സ്വയം തൊഴില്‍ ചെയ്യുന്ന അപേക്ഷകര്‍

- ബാലന്‍സ് ഷീറ്റും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടും

- കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരുമാനത്തിന്റെ കണക്കുകൂട്ടല്‍

advertisement

- കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, 26 എസ്, ട്രേസസ്

- ബിസിനസ് തെളിവ്- ഗുമസ്ത ലൈസന്‍സ്, സേവന നികുതി രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

- ഐടി അസസ്‌മെന്റ്/ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍കം ടാക്‌സ് ചലാനുകള്‍/ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് (ഫോം 16 എ)/ഫോം 26 എഎസ്

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അഡ്മിഷന്‍ രേഖകളും

- എസ്എസ്ഇ, എച്ച്എസ്ഇ അല്ലെങ്കില്‍ ഡിഗ്രി കോഴ്‌സുകളുടെ മാര്‍ക്ക് ഷീറ്റുകള്‍ അല്ലെങ്കില്‍ പാസിംഗ് സര്‍ട്ടിഫിക്കറ്റുകള്‍

advertisement

- വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശന കത്തിന്റെ കോപ്പി

- സ്ഥാപനത്തിലെ ഫീസ് ഷെഡ്യൂള്‍

- സ്ഥാപനത്തില്‍ നിന്നുള്ള ഡിമാന്‍ഡ് ലെറ്റര്‍

- ഫീസ് അഡ്മിഷന്‍ സ്ലിപ്പിന്റെ കോപ്പി 

വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനായി സമര്‍പ്പിക്കുന്ന രേഖകള്‍ പൂര്‍ണവും സത്യസന്ധവും ആയിരിക്കണം. അത് വായ്പ എടുക്കുന്നവരുടെ വിശ്വാസ്യത ഉയര്‍ത്തും. പഠന ചെലവിനായി ലോണ്‍ എടുക്കുമ്പോള്‍ പരമാവധി വായ്പ തുകയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ കുറഞ്ഞ തുകയ്ക്കും കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. അതിനാല്‍ വായ്പ തുക പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

വിദ്യാഭ്യാസ വായ്പക്ക് വേണ്ട യോഗ്യതകള്‍

ദേശീയത

- ഇന്ത്യന്‍ പൗരന്മാര്‍

- ഇന്ത്യക്കാരല്ലാത്തവര്‍(എന്‍ആര്‍ഐ)

- ഇന്ത്യന്‍ ഓവര്‍സീസ് പൗരന്മാര്‍(ഒസിഐ)

- ഇന്ത്യന്‍ വംശജരായ വ്യക്തികള്‍(പിഐഒ)

- ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന, വിദേശത്തുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ത്ഥികള്‍

കോഴ്സുകള്‍

- ബിരുദ പ്രോഗ്രാമുകള്‍

- ബിരുദാനന്തര പ്രോഗ്രാമുകള്‍

- ഡോക്ടറല്‍ കോഴ്സുകളും പിഎച്ച്ഡികളും

- 6 മാസമോ കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

- തൊഴിലധിഷ്ഠിത കോഴ്സുകള്‍

- സാങ്കേതിക/ ഡിപ്ലോമ/ പ്രൊഫഷണല്‍ കോഴ്സുകള്‍

സ്ഥാപനങ്ങള്‍

- അംഗീകൃത സ്ഥാപനങ്ങളും സര്‍ക്കാര്‍ കോളേജുകളും

- സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍

- പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍

- അന്താരാഷ്ട്ര കോളേജുകളും സര്‍വകലാശാലകളും

വിദ്യാഭ്യാസ ലോണുകള്‍ എടുക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങള്‍

പലിശ നിരക്ക്

വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ബാങ്കിന്റെ എംസിഎല്‍ആറുമായി ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്) ബന്ധിപ്പിച്ചിട്ടുണ്ട്. അതില്‍ മാറ്റം ഉണ്ടാകുന്നതിന് അനുസരിച്ച് പലിശ നിരക്കിലും മാറ്റം വരും. സാധാരണ ഓരോ ബാങ്കുകളുടെയും പലിശ നിരക്ക് വ്യത്യാസതമായിരിക്കും.

കോഴ്സിന്റെ സമയത്ത് സാധാരണ പലിശ നിരക്കായിരിക്കും ബാങ്ക് ഈടാക്കുക.കൃത്യമായി വായ്പ അടയ്ക്കുന്നവര്‍ക്ക് ചില ബാങ്കുകള്‍ ഇളവുകള്‍ അനുവദിക്കാറുണ്ട്.

വായ്പ ലഭ്യമാകുന്ന കോഴ്‌സുകള്‍

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കാണ് പ്രധാനമായും ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നത്. ഇവയ്ക്കു പുറമെ, ഡിപ്ലോമ കോഴ്സുകള്‍, ടെക്നിക്കല്‍ പ്രൊഫഷണല്‍ ഡിഗ്രി എന്നീ കോഴ്സുകള്‍ക്കും വായ്പ ലഭിക്കുന്നതാണ്. ഈ കോഴ്സുകള്‍ യുജിസി, എഐസിടിഇ, എംസിഐ, ഗവണ്‍മെന്റ് അംഗീകാരമുള്ള കോളേജുകള്‍ എന്നിവ നടത്തുന്നവയാകണം. പൈലറ്റ് ട്രെയിനിംഗ്, നഴ്സിംഗ് ടീച്ചര്‍ ട്രെയിനിംഗ്,പിഎച്ച്ഡികള്‍, 6 മാസമോ കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്റ്റ് കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍ മുതലായ കോഴ്സുകകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരും. 

തിരിച്ചടവ്

കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ ലോണ്‍ തിരിച്ചടവ് ആരംഭിക്കും. ജോലി ലഭിച്ചതിന് ശേഷം ആറ് മാസം വരെയോ അല്ലെങ്കില്‍ പഠനം പൂര്‍ത്തിയായി ഒരു വര്‍ഷം വരെയോ ചില ബാങ്കുകള്‍ ആശ്വാസ കാലയളവ് എന്ന തരത്തില്‍ തിരിച്ചടവിന് സാവകാശം അനുവദിക്കാറുണ്ട്. കോഴ്സ് പൂര്‍ത്തിയായി കഴിഞ്ഞ് ഉടന്‍ ജോലി ലഭിക്കുന്നവര്‍ ആറ് മാസത്തിനകം തിരിച്ചടവ് തുടങ്ങണം.

തിരിച്ചടവ് കാലാവധി

സാധാരണയായി 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ് ബാങ്കുകള്‍ അനുവദിക്കുന്ന ലോണ്‍ തിരിച്ചടവ് കാലാവധി.

Also Read- Tax Benefits on Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം?

ചാര്‍ജ്

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുമ്പോള്‍ ബാങ്ക് ഈടാക്കുന്ന ചാര്‍ജുകളെ കുറിച്ചും അറിഞ്ഞിരിക്കണം. പ്രോസസിങ് ഫീസ്, പ്രീ-പേമെന്റ്, ഇഎംഐ അടവ് താമസിച്ചാലുള്ള പിഴ എന്നിവയും അറിയേണ്ടതുണ്ട്. 

ഈട്

ലോണ്‍ തുക അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഈട് ആവശ്യപ്പെടുന്നത്. നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. വായ്പാ തുക 7.5 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ ബാങ്ക് തുല്യമൂല്യം വരുന്ന ഈട് ആവശ്യപ്പെടും. ഭൂമിയുടെ ആധാരം, പോസ്റ്റ് ഓഫീസ് സേവിങ്സ് ഉത്പന്നങ്ങള്‍, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍, സ്വര്‍ണം എന്നിവയെല്ലാം ഈടായി സ്വീകരിക്കും.

ലോണില്‍ ഉള്‍പ്പെടുന്ന ചെലവുകള്‍

- ട്യൂഷന്‍ ഫീസ്

- ഹോസ്റ്റല്‍ ഫീസ്

- ഇന്‍ഷുറന്‍സ് പ്രീമിയം

- പരീക്ഷ/ ലബോറട്ടറി/ ലൈബ്രറി ഫീസ്

- വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ് പാസാക്കുന്ന പണം

- പുസ്തകങ്ങള്‍/ ഉപകരണങ്ങള്‍/ യൂണിഫോം എന്നിവയുടെ വില

- കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ വില

- സ്ഥാപന ബില്ലുകള്‍/ രസീതുകള്‍ , കോഷന്‍ ഡെപോസിറ്റ്, കെട്ടിട ഫണ്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

- പഠന ടൂറുകള്‍/തീസിസ്/പ്രോജക്റ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മറ്റേതെങ്കിലും ചെലവ്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Documents Required for Education Loan| വേഗത്തില്‍ വിദ്യാഭ്യാസ ലോണ്‍ ലഭിക്കണോ? ഈ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും 
Open in App
Home
Video
Impact Shorts
Web Stories