Tax Benefits on Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം?

Last Updated:

ഇഎംഐയിലെ പലിശയ്ക്ക് മാത്രമേ നികുതി ഇളവ് ബാധകമാകൂ. മുതലിന് ഇളവ് ബാധകമല്ല. എന്നാൽ ഈ ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന് പരമാവധി പരിധിയില്ല.

വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ
1961ലെ ആദായനികുതി നിയമം സെക്ഷൻ 80E പ്രകാരം വിദ്യാഭ്യാസ വായ്പയ്ക്ക് നൽകുന്ന പലിശയ്ക്ക് നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഈ ആനുകൂല്യം ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നവർക്കാണ് ലഭിക്കുക. ഈ ഇളവ് ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വായ്പകൾക്കും ലഭിക്കും. ഇതിൽ വൊക്കേഷണൽ, റെഗുലർ കോഴ്സുകൾ പഠിക്കുന്നതിനുള്ള വായ്പകളും ഉൾപ്പെടുന്നു.
ഇഎംഐയിലെ പലിശയ്ക്ക് മാത്രമേ നികുതി ഇളവ് ബാധകമാകൂ. മുതലിന് ഇളവ് ബാധകമല്ല. എന്നാൽ ഈ ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന് പരമാവധി പരിധിയില്ല. ഈ ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന് നിങ്ങളുടെ ഇഎംഐയിലെ പലിശയും മുതലും വേർതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
നിങ്ങൾ വായ്പയുടെ തിരിച്ചടവ് ആരംഭിച്ച വർഷം മുതൽ 8 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ ലോണിന്റെ പലിശ ഭാഗം തിരിച്ചടയ്ക്കുന്നത് വരെ, ഏതാണ് ആദ്യം സംഭവിക്കുന്നത് അത് വരെ നിങ്ങൾക്ക് നികുതി ഇളവ് ആനുകൂല്യത്തിന് ക്ലെയിം ചെയ്യാം.
advertisement
യഥാർത്ഥത്തിൽ വിദ്യാഭ്യാസ വായ്പ നിങ്ങളുടെ വിദേശ പഠനത്തിന് ധനസഹായം നൽകുക മാത്രമല്ല, നിങ്ങളെ നികുതി ലാഭിക്കാൻ സഹായിക്കുക കൂടി ചെയ്യുന്നു.  
ആർക്കൊക്കെ നികുതി ഇളവിന് ക്ലെയിം ചെയ്യാം? 
- ഒരു വ്യക്തിക്ക് മാത്രമേ ഈ കിഴിവ് അവകാശപ്പെടാൻ കഴിയൂ. എച്ച്യുഎഫ് പോലുള്ള നികുതിദായകർക്ക് ഇത് ലഭ്യമല്ല.
- സ്വന്തം പേരിൽ അല്ലെങ്കിൽ ജീവിതപങ്കാളിയ്ക്ക് വേണ്ടി അല്ലെങ്കിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ എന്നിവരായിരിക്കണം വായ്പ എടുക്കേണ്ടത്. 
advertisement
- കുട്ടികളുടെ ഉപരിപഠനത്തിനായി എടുത്ത വായ്പയ്ക്ക് രക്ഷിതാക്കൾക്ക് ഈ നികുതി ഇളവ് എളുപ്പത്തിൽ ക്ലെയിം ചെയ്യാം.
വായ്പ എവിടെ നിന്നൊക്കെ എടുക്കാം?
ഏതെങ്കിലും ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും അംഗീകൃത ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ വിദ്യാഭ്യാസ വായ്പ എടുക്കാം. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ കടമായി സ്വീകരിക്കുന്ന വായ്പകൾക്ക് ഈ ഇളവ് ബാധകമല്ല.
വായ്പയുടെ ലക്ഷ്യം
വിദ്യാഭ്യാസ വായ്പ ഉപരി പഠനത്തിനായി എടുക്കുന്ന വായ്പയായിരിക്കണം. ഉപരിപഠനം ഇന്ത്യയിലാണോ ഇന്ത്യക്ക് പുറത്താണോ എന്നത് പ്രശ്നമല്ല. സീനിയർ സെക്കൻഡറി പരീക്ഷയ്ക്ക് ശേഷമുള്ള എല്ലാ പഠന മേഖലകളും ഉന്നത പഠനങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ വൊക്കേഷണൽ കോഴ്‌സുകളും റെഗുലർ കോഴ്‌സുകളും ഉൾപ്പെടുന്നു.
advertisement
കിഴിവ് ലഭിക്കുന്ന തുക
അനുവദനീയമായ നികുതി ഇളവ് ഒരു സാമ്പത്തിക വർഷത്തിൽ അടച്ച ഇഎംഐയുടെ മൊത്തം പലിശ ഭാഗമാണ്. കിഴിവായി അനുവദിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ബാങ്കിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റിൽ ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ അടച്ച വിദ്യാഭ്യാസ വായ്പയുടെ മുതലും പലിശ ഭാഗവും വേർതിരിക്കേണ്ടതുണ്ട്. അടച്ച മൊത്തം പലിശയും നികുതി ഇളവായി അനുവദിക്കും. എന്നാൽ മുതലിന് നികുതി ആനുകൂല്യം ലഭിക്കില്ല.
advertisement
നികുതി ഇളവ് ലഭിക്കുന്ന കാലയളവ്
നിങ്ങൾ വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങുന്ന വർഷം മുതൽ വായ്പയുടെ പലിശയ്ക്ക് ഇളവ് ലഭിക്കും. 
നിങ്ങൾ വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങുന്ന വർഷം മുതൽ അല്ലെങ്കിൽ പലിശ പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ 8 വർഷത്തേക്ക് മാത്രമേ ഇത് ലഭ്യമാകൂ. അതായത് വായ്പയുടെ പൂർണ്ണമായ തിരിച്ചടവ് 5 വർഷത്തിനുള്ളിൽ മാത്രമാണെങ്കിൽ, നികുതി കിഴിവ് 8 വർഷം ലഭിക്കില്ല. 5 വർഷത്തേക്ക് മാത്രമേ ലഭിക്കൂ. 
advertisement
നിങ്ങളുടെ ലോൺ കാലാവധി 8 വർഷത്തിൽ കൂടുതലാണെങ്കിൽ 8 വർഷത്തിന് ശേഷം അടച്ച പലിശയ്ക്ക് നിങ്ങൾക്ക് കിഴിവ് ക്ലെയിം ചെയ്യാൻ കഴിയില്ല. അതിനാൽ വിദ്യാഭ്യാസ വായ്പ എട്ട് വർഷത്തിനുള്ളിൽ അടച്ചുതീർക്കുന്നതാണ് ഉചിതം.
സെക്ഷൻ 80 ഇ സെക്ഷൻ 80 സിയുടെ ഭാഗമാണോ?
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി വിദ്യാഭ്യാസത്തിനായി അടയ്ക്കുന്ന ട്യൂഷൻ ഫീസിന്റെ കാര്യത്തിൽ കിഴിവ് നൽകുന്നു. എന്നാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80E ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കാണ് കിഴിവ് നൽകുന്നത്.
advertisement
വിദ്യാഭ്യാസ വായ്പ
വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന വായ്പയാണ് വിദ്യാഭ്യാസ വായ്പ. ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 6.75% മുതൽ ആരംഭിക്കുന്നു. 15 വർഷം വരെയുള്ള വായ്പാ കാലാവധിയിൽ വിദ്യാഭ്യാസ വായ്പകൾ ലഭ്യമാണ്. വായ്പ തിരിച്ചടവ് കാലാവധി സാധാരണയായി നിങ്ങളുടെ കോഴ്സ് പൂർത്തിയാക്കി 6-12 മാസങ്ങൾക്ക് ശേഷമോ നിങ്ങൾക്ക് ജോലി ലഭിക്കുമ്പോഴോ ആണ് ആരംഭിക്കുക. വിവിധ ബാങ്കുകൾ അപേക്ഷകർക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് വ്യത്യസ്ത മൊറട്ടോറിയം കാലയളവാണ് നൽകുന്നത്. EM ആയി നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം. 
ഏതൊക്കെ കോഴ്‌സുകൾക്കാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയെന്ന് വായ്പ നൽകുന്നയാൾ തീരുമാനിക്കും. നഴ്സറിയിൽ തുടങ്ങുന്ന പഠനത്തിന് നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. 
വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന വിവിധ കോഴ്സുകൾ:
- ബിരുദ പ്രോഗ്രാമുകൾ
- ബിരുദാനന്തര പ്രോഗ്രാമുകൾ
- ഡോക്ടറൽ കോഴ്സുകളും പിഎച്ച്ഡികളും
- 6 മാസമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ
- തൊഴിലധിഷ്ഠിത കോഴ്സുകൾ
- സാങ്കേതിക/ഡിപ്ലോമ/പ്രൊഫഷണൽ കോഴ്സുകൾ
ലോൺ തുകയിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ:
- ട്യൂഷൻ ഫീസ്
- ഹോസ്റ്റൽ ഫീസ്
- വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ചെലവ് 
- ഇൻഷുറൻസ് പ്രീമിയം
- പുസ്തകങ്ങൾ/ഉപകരണങ്ങൾ/യൂണിഫോം എന്നിവയുടെ വില
- പരീക്ഷ/ലബോറട്ടറി/ലൈബ്രറി ഫീസ്
- കോഴ്‌സ് പൂർത്തിയാക്കാൻ ആവശ്യമായ കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് എന്നിവയുടെ വില
- സ്ഥാപന ബില്ലുകൾ/രസീതുകൾ കെട്ടിട ഫണ്ട്/റീഫണ്ടബിൾ ഡെപ്പോസിറ്റ്
- പഠന ടൂറുകൾ/തീസിസ്/പ്രോജക്റ്റ് വർക്ക് എന്നിങ്ങനെയുള്ള കോഴ്‌സ് പൂർത്തിയാക്കാൻ ആവശ്യമായ മറ്റ് ചെലവുകൾ
വിദ്യാഭ്യാസ വായ്പയുടെ സവിശേഷതകളും നേട്ടങ്ങളും
- വിദ്യാഭ്യാസ വായ്പയിലൂടെ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും.
- വിദ്യാഭ്യാസ വായ്പകൾക്ക് പരമാവധി 15 വർഷം വരെ വായ്പ തിരിച്ചടവ് കാലാവധിയുണ്ടാകും.
- ഇന്ത്യയിലും വിദേശത്തുമുള്ള പഠനത്തിനായി വിദ്യാഭ്യാസ വായ്പകൾ ലഭിക്കും.
- ചില ബാങ്കുകൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വായ്പ വിതരണം ചെയ്യും.
- ആവശ്യമായ രേഖകൾ ശേഖരിക്കാൻ ബാങ്കുകൾ ഡോർ-സ്റ്റെപ്പ് സേവനവും വാഗ്ദാനം ചെയ്യാറുണ്ട്.
- ബാങ്കിലെ ജീവനക്കാരുടെ മക്കൾക്ക് പല ബാങ്കുകളിൽ മുൻഗണന ലഭിക്കും
- ചില ബാങ്കുകൾ വിദ്യാർത്ഥിനികൾക്ക് പലിശ നിരക്കുകളിൽ ഇളവ് വാഗ്ദാനം ചെയ്യാറുണ്ട്.
- കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം 1 വർഷം വരെ മൊറട്ടോറിയം കാലയളവ് ലഭിക്കും. ഈ കാലയളവിൽ, നിങ്ങൾ വായ്പയിൽ പണമടയ്ക്കേണ്ടതില്ല.
മലയാളം വാർത്തകൾ/ വാർത്ത/Money/
Tax Benefits on Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം?
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement