യൂറോപ്പില്‍ 11-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പിഗ്ഗി ബാങ്ക് എന്ന ആശയത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്. ബാങ്കുകള്‍ ഇല്ലാതിരുന്ന കാലത്ത് ആളുകള്‍ തങ്ങളുടെ വിലയേറിയ സമ്പാദ്യം പൈഗ് കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
രസകരമെന്നു പറയട്ടെ, ഈ കളിമണ്ണിന്റെ പേരായ പൈഗ് ക്ലേ-ക്ക് ‘പന്നി’ (Pig) എന്ന വാക്കുമായി സാമ്യമുണ്ടായിരുന്നു. അതിനാല്‍, കാലക്രമേണ ‘പൈഗ്’ (Pygg) എന്ന പദം ‘പിഗ് (Pig) ആയി പരിണമിച്ചു, ഇതാണ് പിന്നീട് പിഗ്ഗി ബാങ്ക് എന്നായത്.
advertisement
Also Read- സംരംഭകർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി അത്യാധുനിക ‘എംഎംവേവ്’ സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ
ഇതേതുടര്‍ന്ന്, ആളുകള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ കുശവന്‍മാര്‍ പന്നികളുടെ ആകൃതിയിലുള്ള പിഗ് പോട്ട് നിര്‍മ്മിക്കാന്‍ തുടങ്ങി. ഇത് ആളുകള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു, സേവിംഗ് എന്ന ആശയം പന്നിയുടെ ആകൃതിയിലുള്ള ഈ പാത്രങ്ങളുടെ പര്യായമായി മാറി.
ഭാഷ പരിണമിച്ചതോടെ പദപ്രയോഗത്തിലും കാര്യമായ മാറ്റം വന്നു. മുന്‍കാലങ്ങളില്‍, ‘Y’ എന്നതിന്റെ ഉച്ചാരണം ‘U’ എന്നതിന് സമാനമായിരുന്നു. കാലക്രമേണ, ‘Y’ യുടെ ഉച്ചാരണം ‘I’ ക്ക് സമാനമായി. ഈ പരിവര്‍ത്തനം ‘Pygg’ ഉം ‘Pig’ ഉം തമ്മിലുള്ള വിടവ് നികത്തി, ഇത് പന്നിയുടെ ആകൃതിയിലുള്ള Pygg പോട്ടുകള്‍ സൃഷ്ടിക്കുന്നതിലേക്ക് എത്തുകയും ചെയ്തു.
കാലക്രമേണ ഇത് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ‘പിഗ്ഗി ബാങ്ക്’ ആയി മാറുകയും ചെയ്തു. എന്നാല്‍ പിഗ്ഗി ബാങ്കിന്റെ ഉത്ഭവം ഭാഷാപരമായ പരിണാമത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പണം സൂക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിലുള്ള ഇതിന്റെ ചരിത്രം ഇന്നും വ്യക്തമല്ല. ഈ ലളിതമായ ആശയം പണം കൈകാര്യം ചെയ്യുന്നതിനും ഭാവിയിലേക്ക് പണം സൂക്ഷിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിനുമുള്ള മനുഷ്യരാശിയുടെ ആദ്യപടിയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
കാലക്രമേണ, സേവിംഗ് എന്ന ആശയം പിഗ്ഗി ബാങ്കിനപ്പുറം പരിണമിച്ചു, ഇന്ന് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡികള്‍), റിക്കറിംങ് ഡിപ്പോസിറ്റ് (ആര്‍ഡികള്‍), സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപികള്‍) പോലുള്ളവയാണ് നമ്മള്‍ കൂടുതലും ആശ്രയിക്കുന്നത്.