TRENDING:

Budget 2025: 2025-26 സാമ്പത്തികവര്‍ഷത്തിലെ ആദായനികുതി സ്ലാബുകള്‍ എങ്ങനെയായിരിക്കും? അറിയാം മാറ്റങ്ങളും നേട്ടങ്ങളും

Last Updated:

യോഗ്യരായ നികുതിദായകര്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ നിന്ന് ഒഴിവാകാനും പഴയ നികുതി വ്യവസ്ഥയില്‍ തുടരാനുമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2025ലെ കേന്ദ്രബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ലെ ഫിനാന്‍സ് ആക്ട് പ്രകാരം സെക്ഷന്‍ 115ബിഎസിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതി 2024-25 സാമ്പത്തികവര്‍ഷത്തില്‍ പ്രാബല്യത്തിലായിട്ടുണ്ട്. അതേസമയം യോഗ്യരായ നികുതിദായകര്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ നിന്ന് ഒഴിവാകാനും പഴയ നികുതി വ്യവസ്ഥയില്‍ തുടരാനുമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.
News18
News18
advertisement

നികുതിദായകര്‍ക്ക് വിവിധ നികുതി കിഴിവുകളും ഇളവുകളും പഴയ നികുതി വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ഇതര മേഖലയിലെ നികുതിദായകര്‍ക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആര്‍) ഓപ്ഷന്‍ അനുസരിച്ച് ഓരോ വര്‍ഷവും തങ്ങള്‍ക്ക് അനിയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാം. സെക്ഷന്‍ 139 (1) പ്രകാരം നിശ്ചിത തീയതിയ്ക്ക് മുമ്പ് തന്നെ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതാണ്.

Check out: Latest Union Budget 2025 Updates

എന്നാല്‍ ബിസിനസ്, പ്രൊഫഷണല്‍ മേഖലയില്‍ നിന്നുള്ള നികുതിദായകര്‍ക്ക് പുതിയ നികുതിവ്യവസ്ഥയായിരിക്കും അനിയോജ്യം. നികുതിവ്യവസ്ഥയില്‍ മാറ്റം ആഗ്രഹിക്കുന്ന നികുതിദായകര്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഫോം 10ഐഇഎ ഉറപ്പായും സമര്‍പ്പിക്കണം. പഴയ നികുതി വ്യവസ്ഥയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നവരും 10ഐഇഎ ഫോം സമര്‍പ്പിക്കണം. ബിസിനസ്-പ്രൊഫഷണല്‍ മേഖലയിലെ നികുതിദായകര്‍ക്ക് പഴയനികുതി വ്യവസ്ഥയിലേക്ക് മാറാനും പിന്നീട് അവയില്‍ നിന്ന് ഒഴിവാകാനും ഒരിക്കല്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്.

advertisement

പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി സംവിധാനവും തമ്മിലുള്ള വ്യത്യാസം?

പുതിയ നികുതി വ്യവസ്ഥയിലേയും പഴയ നികുതി വ്യവസ്ഥയിലേയും നികുതി സ്ലാബിലും നിരക്കുകളിലും കാര്യമായ വ്യത്യാസം നിലനില്‍ക്കുന്നു. പഴയ നികുതി വ്യവസ്ഥയില്‍ വിവിധ കിഴിവുകളും ഇളവുകളും നിലനില്‍ക്കുന്നു. എന്നാല്‍ പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നിരക്കുകള്‍ കുറവാണ്. എന്നാല്‍ പരിമിതമായ കിഴിവുകളും ഇളവുകളുമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.

ശമ്പള വരുമാനത്തില്‍ ഇളവുകള്‍

പഴയനികുതി വ്യവസ്ഥയില്‍ ശമ്പള വരുമാനത്തില്‍ നല്‍കിവന്നിരുന്ന 50000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പുതിയ നികുതി വ്യവസ്ഥയിലും പ്രാവര്‍ത്തികമാകും. പുതിയ നികുതി വ്യവസ്ഥയില്‍ ഈ കിഴിവ് 75000 ആയി ഉയര്‍ത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ഇവ പ്രാബല്യത്തിലായിക്കഴിഞ്ഞു.

advertisement

സെക്ഷന്‍ 87എ- പ്രകാരമുള്ള റിബേറ്റ്

പഴയ നികുതിവ്യവസ്ഥ

ആകെ വരുമാനം 5,00,000 രൂപയില്‍ കവിയാത്തവര്‍ക്ക് 12,500 രൂപ വരെ നികുതി ഇളവ് ലഭിക്കും. എന്നാല്‍ ഈ റിബേറ്റ് ആനൂകൂല്യം എന്‍ആര്‍ഐ (NRI) പൗരന്‍മാര്‍ക്ക് ലഭിക്കില്ല.

പുതിയ നികുതിവ്യവസ്ഥ

പുതിയ നികുതി വ്യവസ്ഥ പ്രകാരം ആകെ വരുമാനം 7,00,000 രൂപയില്‍ കവിയാത്തവര്‍ക്ക് 25000 രൂപ വരെ നികുതി ഇളവ് ലഭിക്കും. ഈ നികുതി ഇളവ് എന്‍ആര്‍ഐ പൗരന്‍മാര്‍ക്ക് ലഭിക്കില്ല.

ഏത് നികുതി വ്യവസ്ഥയാണ് മികച്ചത്?

advertisement

വ്യക്തികളുടെ സാഹചര്യങ്ങള്‍ക്ക് അനിയോജ്യമായി വേണം നികുതി വ്യവസ്ഥ തെരഞ്ഞടുക്കേണ്ടത്. പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും താരതമ്യം ചെയ്ത ശേഷം നിങ്ങള്‍ക്ക് അനിയോജ്യമായ നികുതി സംവിധാനം തെരഞ്ഞെടുക്കണം. ആദായനികുതി പോര്‍ട്ടലില്‍ ലഭ്യമായ ഇന്‍കം-നികുതി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് രണ്ട് നികുതി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള തങ്ങളുടെ നികുതി ബാധ്യത കണക്കാക്കാന്‍ സാധിക്കും. ഈ താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അനിയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2025: 2025-26 സാമ്പത്തികവര്‍ഷത്തിലെ ആദായനികുതി സ്ലാബുകള്‍ എങ്ങനെയായിരിക്കും? അറിയാം മാറ്റങ്ങളും നേട്ടങ്ങളും
Open in App
Home
Video
Impact Shorts
Web Stories