പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ് ശശികുമാറാണ് ഗവർണർക്ക് നേരിട്ട് നിവേദനം നൽകിയത്. സംസ്ഥാനസർക്കാരിന്റെ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ഇത് ആദ്യമായാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാഗ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
നിവേദനത്തിൽ പറയുന്ന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ
സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞു കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അവശ്യ സാധനങ്ങൾ നേരിട്ട് മേടിച്ചതിന്റെ 1000 കോടി രൂപ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് ധാന്യങ്ങൾ സമാഹരിച്ചതിന്റെ 4000കോടി രൂപ
advertisement
സർക്കാരിനുവേണ്ടി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരുടെ 2018 മുതൽ യുജിസി ശമ്പള കുടിശ്ശികയും ഡിഎയും 1500 കോടി രൂപ.
വിവിധ ഇനം ക്ഷേമ പെൻഷനുകൾക്കായി ഇന്ധന സെസ് ഏർപ്പെടുത്തിയെങ്കിലും മാസങ്ങളോളം കുടിശിക.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടിശിക.
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല.
സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ സമാഹരിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു.
പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാണെന്നും കെഎസ്ആർടിസിക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭീതിജനകമാണെന്നും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാന ഭരണം നിർവഹിക്കുവാൻ കഴിയാത്ത നിസ്സഹായവസ്ഥയാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രേഖപ്പെടുത്തി.
KSEB, വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു.
സ്കൂളുകളിലെ ഉച്ച ഭക്ഷണവിതരണവും താറുമാറായി. മന്ത്രിസഭയുടെ ആ സൂത്രണമില്ലാത്ത ധനകാര്യ മാനേജ്മെന്റും, സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം പിരിച്ചെടുക്കുന്നതിലെ വീഴ്ചയും,ധൂർത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാ വ്യവസ്ഥ പ്രകാരം ഫിനാൻഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എല്ലാവർഷവും നിയമസഭയിൽ സമർപ്പിക്കേണ്ടതായുണ്ട്. 21- 22ലെ റിപ്പോർട്ട് 2022 മെയിൽ ലഭ്യമായെങ്കിലും, നിയമസഭയിൽ സമർപ്പിക്കാൻ വൈകുന്നത് ബോധപൂർവമാണ്
സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കിയെങ്കിലും രണ്ടര വർഷം ഒരു മന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ നൽകുന്നത് കോടിക്കണക്കിനു രൂപയുടെ അധികം ബാധ്യത സംസ്ഥാന ഖജനാവിൽ ഉണ്ടാകുന്നുണ്ട്.
ഈ നില തുടർന്നാൽ ജനജീവിതം ദുസ്സഹമായി ജനങ്ങളിൽ അക്രമവും കുറ്റവാസനയും ഏറാ നുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.