ഇന്ത്യയില്‍ അഞ്ച് രൂപയുടെ രണ്ട് തരത്തിലുള്ള നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. പിച്ചളകൊണ്ടും ലോഹസംയുക്തങ്ങള്‍ കൊണ്ടുമാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പഴയ അഞ്ച് രൂപ നാണയങ്ങളുടെ പ്രചാരത്തില്‍ അടുത്തിടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതിന് കാരണമെന്താണെന്ന ചോദ്യങ്ങളുയരുകയാണിപ്പോള്‍.
അഞ്ച് രൂപ നാണയങ്ങളില്‍ ഉപയോഗിക്കുന്ന ലോഹം തന്നെയാണ് ഇതിന് കാരണം. നാണയത്തിന് ലഭിക്കുന്ന മൂല്യത്തെക്കാള്‍ വില അതിലടങ്ങിയിരിക്കുന്ന ലോഹത്തിന് ലഭിക്കുന്നുവെന്ന് കണ്ടതോടെയാണ് ആര്‍ബിഐ ഈ നാണയങ്ങള്‍ പുറത്തിറക്കുന്നത് കുറച്ചത്.
ബംഗ്ലാദേശിലേക്കുള്ള അനധികൃത കള്ളക്കടത്താണ് ആര്‍ബിഐ പഴയ അഞ്ച് രൂപ നാണയം നിര്‍ത്തലാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. വലിയ അളവില്‍ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ നാണയങ്ങള്‍ കള്ളക്കടത്തുകാര്‍ വന്‍ തോതില്‍ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഈ നാണയത്തിന്റെ പ്രചാരം ഗണ്യമായി കുറഞ്ഞു.
advertisement
ബംഗ്ലാദേശിലെത്തുന്ന ഈ നാണയങ്ങള്‍ ഉരുക്കി റേസര്‍ ബ്ലേഡുകള്‍ നിര്‍മിക്കുന്നു. ഒരൊറ്റ നാണയം ഉപയോഗിച്ച് 6 ബ്ലേഡുകള്‍ നിര്‍മിക്കാന്‍ കഴിയും. ഒരു ബ്ലേഡിന് രണ്ട് രൂപയാണ് വില. അതായത് ആറ് ബ്ലേഡുകള്‍ക്ക് 12 രൂപ ലഭിക്കും. അഞ്ച് രൂപ നാണയത്തിലെ ലോഹത്തിന് വിപണി മൂല്യത്തെക്കാള്‍ ഇരട്ടിയിലധികം മൂല്യം ലഭിക്കും. ഇതോടെയാണ് ഈ നാണയം കള്ളക്കടത്തുകാര്‍ വലിയ തോതില്‍ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇക്കാര്യം തിരിച്ചറിഞ്ഞ സര്‍ക്കാരും ആര്‍ബിഐയും നാണയനിര്‍മാണത്തിന് പുതിയ ലോഹസങ്കരം ഉപയോഗിച്ചുതുടങ്ങി. രൂപത്തിലും കാര്യമായ വ്യത്യാസം വരുത്തിയാണ് നിലവിലെ നാണയങ്ങള്‍ പുറത്തിറക്കുന്നത്. അഞ്ച് രൂപ നാണയങ്ങള്‍ മുന്‍ പതിപ്പിനെക്കാള്‍ കനം കുറഞ്ഞ രീതിയിലാണ് നിര്‍മിക്കുന്നത്. ഈ നാണയങ്ങളുടെ അനധികൃത കയറ്റുമതി തടയുന്നതിനാണ് ഈ മാറ്റം കൊണ്ടുവന്നത്.
Summary: The thick Rs 5 coins were discontinued by the RBI due to economic concerns. The metal value of these coins exceeded their face value and hence they were widely smuggled to a neighbouring country.