TRENDING:

ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു

Last Updated:

മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൂന്നുവർഷത്തെ ഗൽഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിയ വർക്കല സ്വദേശിയെ തേടി ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം. വാടക കുടിശ്ശിക വർധിച്ചതോടെ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെയാണ് കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ, വർക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടിൽ ആര്‍ അനിൽകുമാർ എന്ന 52 കാരനെ തേടിയെത്തിയത്.
അനിൽകുമാർ
അനിൽകുമാർ
advertisement

Also Read- Win Win W-741 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം

റാസൽഖൈമയിൽ മൂന്നു വര്‍ഷത്തോളം അനിൽകുമാർ കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയത് വെറും കൈയോടെ. ഫീസടയ്ക്കാൻ വഴിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങി. ഇതിനിടെയാണ് ലോട്ടറി കച്ചവടം തുടങ്ങിയത്.

Also Read- Sthree Sakthi SS-387 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാനാര്? ലോട്ടറി ഫലം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം. മറ്റ് ടിക്കറ്റുകൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. പ്രഭുലയാണ് ഭാര്യ. മക്കൾ കാവ്യ, ശ്രീലക്ഷ്മി.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു
Open in App
Home
Video
Impact Shorts
Web Stories