ഏകദേശം 110,000 ഡോളര്‍ (91.59 ലക്ഷം) ആണ് ഈ ലോട്ടറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചിരുന്നത്. ലോട്ടറി സൂപ്പര്‍ സിക്‌സ് മത്സരത്തിനായി എടുത്ത ലോട്ടറി ടിക്കറ്റാണ് യുവതി അലക്ഷ്യമായി തന്റെ മേശക്കുള്ളില്‍ വെച്ചിരുന്നത്. അതേസമയം മറന്നുപോയ ഒരു നിധി കണ്ടെത്തിയ പോലെയാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നത് എന്ന് ലോട്ടറി ടിക്കറ്റ് കണ്ടെത്തിയ ശേഷം യുവതി പറഞ്ഞു.
അതേസമയം രണ്ട് വര്‍ഷത്തിനിപ്പുറം ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചതിന്റെ അമ്പരപ്പിലാണ് അധികൃതര്‍. ടിക്കറ്റ് വിശദമായ പരിശോധനയ്ക്കായി ലോട്ടറി അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
advertisement
Also read-82 വയസായാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയുടെ ഉപദേശം വൈറൽ
അതേസമയം സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ ഉടമസ്ഥര്‍ 2024 ഡിസംബര്‍ 31ന് മുമ്പ് ടിക്കറ്റുമായി ഹാജരാകണമെന്ന് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ടിക്കറ്റുമായി യുവതി എത്തിയത്.
'' ആറക്ക മത്സരത്തില്‍ വിജയിച്ച ഒരേയൊരു ടിക്കറ്റാണിത്,'' എന്ന് Lotto-Toto Sachsen-Anhalt ഡയറക്ടര്‍ സ്റ്റെഫാന്‍ എബര്‍ട്ട് പറഞ്ഞു.
അതേസമയം ഡിസംബറില്‍ സമാനമായ സംഭവം അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സ്വദേശിയ്ക്കാണ് ഇത്തരമൊരു ഭാഗ്യാനുഭവം ഉണ്ടായത്. ന്യൂയോര്‍ക്ക് ലോട്ടറി മത്സരത്തില്‍ 10 മില്യണ്‍ ഡോളര്‍ നേടിയ ഇദ്ദേഹത്തിന് സ്‌ക്രാച്ച് ഓഫ് ടിക്കറ്റിലൂടെ വീണ്ടും 10 മില്യണ്‍ ഡോളര്‍ കൂടി ലഭിച്ചിരുന്നു. ഈ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
ഇക്കഴിഞ്ഞ മെയില്‍ അമേരിക്കയില്‍ നറുക്കെടുപ്പില്‍ തോറ്റ ലോട്ടറി ടിക്കറ്റിന് രണ്ടാം തവണ എണ്‍പതു ലക്ഷത്തിന്റെ ജാക്പോട്ട് അടിച്ച സംഭവവും വൈറലായിരുന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ആദ്യത്തെ നറുക്കെടുപ്പില്‍ സമ്മാനമൊന്നും ലഭിക്കാതിരുന്നവര്‍ക്കായി മിഷിഗണ്‍ ലോട്ടറി നടത്തിയ രണ്ടാം നറുക്കെടുപ്പിലാണ് നാല്‍പ്പത്തിമൂന്നുകാരന് ഒരു ലക്ഷം ഡോളര്‍ ലഭിച്ചത്. ഏകദേശം 82.31 ലക്ഷം രൂപയോളം വരുമിത്. മിഷിഗണ്‍ ലോട്ടറിയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായായിരുന്നു തോറ്റവര്‍ക്കായുള്ള രണ്ടാം നറുക്കെടുപ്പ്.
അറുപതു ലക്ഷം ഡോളര്‍ സമ്മാനത്തുക വരുന്ന ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യം കൈവിട്ടയാള്‍ക്കാണ് രണ്ടാമത്തെ അവസരത്തില്‍ ലക്ഷങ്ങള്‍ നേടാനായത്. ലോട്ടറി നേടിയ വെയ്ന്‍ കൗണ്ടിയില്‍ നിന്നുള്ള വ്യക്തി തന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ മാസത്തിലാണ് ലോട്ടറിയെടുത്ത് ഭാഗ്യം നേടാന്‍ കഴിയാത്തവര്‍ക്കായുള്ള രണ്ടാം നറുക്കെടുപ്പ് നടന്നത്. അറുപതു ലക്ഷം ഡോളര്‍ സമ്മാനമുണ്ടായിരുന്ന ലോട്ടറിയുടെ നറുക്കെടുപ്പില്‍ തോറ്റുപോയ തന്റെ ടിക്കറ്റ് മിഷിഗണ്‍ ലോട്ടറിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്താണ് ഇയാള്‍ രണ്ടാം നറുക്കെടുപ്പില്‍ പങ്കെടുത്തത്.