82 വയസായാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയുടെ ഉപദേശം വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു പ്രശ്നക്കാരിയായ അമ്മായിയമ്മ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നായിരുന്നു മറ്റൊരാളും ചോദ്യം. എന്നാൽ അതിനു വളരെ രസകരമായ ഒരു മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്.
പുതുവർഷത്തോടനുബന്ധിച്ച് തന്റെ രാജ്യത്തെ ജനങ്ങൾ ചോദിച്ച ചില ചോദ്യങ്ങൾക്ക് പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ- ഉൽ- ഹഖ് കാക്കർ നൽകുന്ന മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയിൽ 52- കാരനായ ഒരാൾ തനിക്ക് തന്റെ ഇഷ്ടപ്രകാരം ഒരു വിവാഹം കഴിക്കാമോ എന്നാണ് ചോദിക്കുന്നത്. ഇതിന് കാക്കർ നൽകിയ മറുപടിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. നിങ്ങൾക്ക് ഇനി 82 വയസ്സുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഒരാൾക്ക് വിവാഹം കഴിക്കാൻ പ്രായം ഒരു ഘടകമല്ല എന്നതും അദ്ദേഹത്തിന്റെ മറുപടിയിൽ വ്യക്തമാണ്
ഒരു പ്രശ്നക്കാരിയായ അമ്മായിയമ്മ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നായിരുന്നു മറ്റൊരാളും ചോദ്യം. എന്നാൽ അതിനു വളരെ രസകരമായ ഒരു മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. ഇതിനായി മിക്കവാറും ഒരു ദുരന്ത നിവാര കോഴ്സിന് പോകേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദേശത്ത് ജോലി കിട്ടി പ്രണയം ഉപേക്ഷിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തിൽ എന്തുചെയ്യണമെന്നും മറ്റൊരാൾ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രമിക്കേണ്ടതാണ് എന്നാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്.
advertisement
" നിങ്ങളുടെ ജീവിതത്തിൽ യാദൃശ്ചികമായി പ്രണയവും നിങ്ങളുടെ കഴിവിനനുസരിച്ച് ജോലിയും ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. കഴിവിനനുസരിച്ച് തൊഴിലവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ആ അവസരം നഷ്ടപ്പെടുത്തരുത്" എന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 04, 2024 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
82 വയസായാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയുടെ ഉപദേശം വൈറൽ