BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
advertisement
ജില്ലയിലെ മറ്റൊരു ഹോട്ട് സ്പോട്ടായ വർക്കലയിൽ നരവധി പേർ രാവിലെ വാഹനങ്ങളുമായി റോഡിലിറങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചു. വര്‍ക്കല നഗരസഭാ പ്രദേശത്ത് വിലക്കുകള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ നൂറലേറെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തുരം നഗരാതിര്‍ത്തികളിലും പൊലീസ് ഇന്ന് ശക്തമായ പരിശോധനയാണ് നടത്തുന്നത്. ഇതേത്തുടർന്ന് നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി.
കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ കോട്ടയം ജില്ലകളിലും പരിശോധന കര്‍ശനമായി തുടരുന്നു. പാലക്കാട് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഊടുവഴികളിലൂടെയുള്ള അനധികൃത യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കി. വനത്തിലൂടെയും റയില്‍വേ ട്രാക്കിലൂടെയും തമിഴ്‌നാട്ടിന്‍ നിന്ന് എത്തിയ ഏഴുപേരേ ഇന്നലെ പിടികൂടിയിരുന്നു.
