COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന
വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപത്തേഴായിരം കടന്നു. രോഗബാധിതരുടെ എണ്ണം 2.5 മില്യൺ ആയി. അമേരിക്കയിൽ മരണസംഖ്യ 45,000 കടന്നു. 24 മണിക്കൂറിനിടെ 2800ലേറെ പേർ മരിച്ചു. എട്ട് ലക്ഷത്തിലേറെയായി രോഗബാധിതരാണ്.
ബ്രിട്ടനിൽ കോവിഡ് മരണങ്ങൾ സർക്കാർ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ 17,000 കടന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ. സർക്കാർ കണക്കിനേക്കാൾ 40 ശതമാനം കൂടുതലാണ് യഥാർത്ഥ മരണം എന്നാണ് റിപ്പോർട്ട്.
സിങ്കപ്പൂരിൽ തുടരുന്ന ലോക്ക്ഡൗൺ ഒരു മാസത്തേക്ക് കൂടി നീട്ടി. പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 17 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 192 ആയി. രോഗബാധിതരുടെ എണ്ണം 9,214 ആയി.
BEST PERFORMING STORIES:രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 19,000ത്തിലേക്ക്; ആകെ മരണം 603 [NEWS]റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവറുമായി കേരളം [NEWS]
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,500 കടന്നു. 603 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 5218 ആയി. 251 പേർ മരിച്ചു. ഗുജറാത്തിൽ 90 പേരും മധ്യപ്രദേശിൽ 80 പേരും മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൽഹിയോട് ചേർന്നുള്ള നോയിഡയിൽ അതിർത്തി പൂർണമായി ഉത്തർപ്രദേശ് സർക്കാർ അടച്ചു. കോവിഡ് പ്രതിരോധമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
advertisement
അതേസമയം, കോവിഡ് 19ന് കാരണമായ വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നാകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബിൽ നിന്നാകാമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.
Location :
First Published :
April 22, 2020 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു


