പാൽചുരം റോഡിലെ ആശ്രമം ജംഗ്ഷനിലാണ് സംഭവം. സ്ഥലത്തെ പള്ളിയുടെ കുരിശിന് ചേർന്ന് ഒരു മാവുണ്ട്. മാവിൽ നിറയെ മാങ്ങകൾ. നാട്ടിലെ പിള്ളേർ മുഴുവൻ മാവിൻറെ മുകളിലാണ്. ആകെ കലപില.
സമീപത്ത് താമസിക്കുന്ന കള്ളാട്ടിൽ ജോസിന് മാങ്ങ പറിക്കാൻ എത്തുന്നവരുടെ ശല്യം കാരണം സഹികെട്ടു. അരിശം മൂത്ത് ജോസേട്ടൻ ഒരു വെട്ടുകത്തിയുമായി ഇറങ്ങി മാവ് വെട്ടാൻ തുടങ്ങി. നാട്ടുകാരെല്ലാം തടയാൻ ശ്രമിച്ചിട്ടും പരാക്രമം തുടർന്നു.
ALSO READ: Valentines Day 2020: ആ ബന്ധത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്താണിത്ര മടി?
advertisement
അതോടെ പരിസരത്തെ പ്രകൃതിസ്നേഹികൾ രംഗത്ത് എത്തി. പ്രദേശത്ത് സംഘർഷാവസ്ഥയായി . പള്ളി അധികാരികൾ പരാതിപ്പെട്ടതോടെ പൊലീസെത്തി. സംഗതി കേസായപ്പോൾ ജോസേട്ടന്റെ അരിശം അടങ്ങി പ്രായശ്ചിത്തം ചെയ്യാമെന്നായി.
മാവ് വെട്ടിയതിന് നഷ്ടപരിഹാരമായി 5000 രൂപ നൽകാമെന്ന് സമ്മതിച്ചു. പക്ഷേ പോലീസ് അതുകൊണ്ട് അവസാനിപ്പിച്ചില്ല. മൂന്ന് മാവിൻ തൈകൾ നട്ടു വളർത്തി പരിപാലിക്കണമെന്നായി ആവശ്യം. നാട്ടുകാരുടെ എല്ലാ ഉപാധികളും ജോസേട്ടൻ സമ്മതിച്ചതോടെ പ്രശ്നങ്ങൾ തൽക്കാലത്തേക്ക് അവസാനിച്ചിട്ടുണ്ട്. ജോസേട്ടൻ വെട്ടിപ്പരിക്കേൽപ്പിച്ച മാവ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നാട്ടുകാർ.
ഏതായാലും വെട്ടുകത്തിയുമായി ഇറങ്ങിയ ജോസേട്ടനെ പരാക്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്.
