Valentines Day 2020: ആ ബന്ധത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്താണിത്ര മടി?

Last Updated:

നിങ്ങളോ പങ്കാളിയോ എല്ലാം തികഞ്ഞവരല്ലെന്ന് മനസിലാക്കുക എന്നതാണ് കൂടുതൽ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള ആദ്യപടി

പ്രണയം- പലരും തുറന്നുപറയാൻ മടിക്കുന്ന ഒരു വിഷയമാണിത്. പ്രണയിച്ച് വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ കൂടിവരുന്നു. എന്നാൽ എപ്പോൾ വേണമെങ്കിലും തകരാവുന്ന നിലയിലാണ് പല ബന്ധങ്ങളും. ബന്ധങ്ങൾ നല്ല രീതിയിൽ പരിപാലിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിലും ചിലർ പരാജയമാണ്. ഇവിടെയിതാ, സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം അത് പ്രണയമായാലും ദാമ്പത്യമായാലും ആരോഗ്യകരമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് വിശദീകരിക്കുന്നു.
1. ആശയവിനിമയം- മനസിൽ തോന്നുന്ന കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കാൻ കഴിയുന്നത് പ്രധാനമാണ്. പക്ഷേ എല്ലാ കാര്യങ്ങളും പറയേണ്ടതുണ്ടോ? പലപ്പോഴും ആശയവിനിമയത്തിലെ പോരായ്മ ബന്ധത്തെ സാരമായി ബാധിക്കും. കാര്യങ്ങൾ വ്യക്തമായി പറയുന്നത് ഒരു ബന്ധത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. പങ്കാളിയുടെ സ്വഭാവം, പെരുമാറ്റം എന്നിവ ശ്രദ്ധിച്ചുവേണം കാര്യങ്ങൾ പറയേണ്ടത്. ഒരു കാരണവശാലും അനാവശ്യമായി കുറ്റപ്പെടുത്തി സംസാരിക്കരുത്.
2. വിശ്വാസം- പ്രണയത്തിലും ദാമ്പത്യത്തിലും ഏറ്റവും പ്രധാനമാണ് പരസ്പരം വിശ്വാസം. ഒരു ബന്ധത്തിന്‍റെ അടിത്തറ തന്നെ പരസ്പര വിശ്വാസമാണെന്ന് പറയാം. പങ്കാളി കള്ളം പറയുന്നുവെന്നോ, എന്തെങ്കിലും മറച്ചുവെക്കുന്നുവെന്ന തോന്നലും അവിശ്വാസം വളർത്തുന്നതാണ്. പങ്കാളി മറ്റുള്ളവരെ ഫോൺ വിളിക്കുന്നതിലും വാട്സാപ്പ് ചെയ്യുന്നതിലും സംശയം തോന്നുന്നത് നല്ലതല്ല. അനാവശ്യമായി സംശയിക്കേണ്ടതില്ലെന്ന് സാരം. നിങ്ങളോ പങ്കാളിയോ എല്ലാം തികഞ്ഞവരല്ലെന്ന് മനസിലാക്കുക എന്നതാണ് കൂടുതൽ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള ആദ്യപടി. നിങ്ങളുടെ ആശയങ്ങളെയും ആശങ്കകളെയുക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കുക അവ പരിഹരിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക. പങ്കാളിയോട് പരമാവധി സത്യസന്ധത പുലർത്തുകയെന്നതും വളരെ പ്രധാനമാണ്. പങ്കാളിയുടെ ഫോൺ സംശയത്തോടെ പരിശോധിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് നല്ലതല്ല.
advertisement
3. നിയന്ത്രണം- പരസ്പര വിശ്വാസത്തിനൊപ്പം പരസ്പര സ്നേഹവും ബന്ധത്തിൽ പ്രധാനമാണ്. എന്നാൽ ഇതിനർത്ഥം നിങ്ങളുടെ മുഴുവൻ സമയവും പരസ്പരം ചെലവഴിക്കേണ്ടതുണ്ടെന്നല്ല. എല്ലാ കാര്യങ്ങൾക്കും പങ്കാളി ഒപ്പം വേണമെന്നത് അത്ര നല്ല കാര്യമല്ല. ഇത് ആരോഗ്യകരമായ ബന്ധത്തിന്‍റെ അടയാളവുമല്ല. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പ്രണയവും ദാമ്പത്യവും ഒരിക്കലും നല്ലതല്ല. അതുകൊണ്ടുതന്നെ ചില അതിരുകൾ നിശ്ചയിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിൽ പ്രധാനമാണ്.
എപ്പോഴും പങ്കാളി ആവശ്യപ്പെടുന്ന കാര്യങ്ങൾക്കായി സമയം മാറ്റിവെക്കാതിരിക്കുകയെന്നതാണ് ഇതിൽ പ്രധാനം. ഒരു ദിവസം നിങ്ങളുടേതായ കാര്യങ്ങൾ ചെയ്തുതീർത്തശേഷം വേണം പങ്കാളിക്കൊപ്പം സമയം ചെലവഴിക്കേണ്ടത്. രണ്ടാമതായി, നിങ്ങൾ ഒരു ബന്ധത്തിൽ ഏർപ്പെട്ടുകഴിഞ്ഞാൽ സുഹൃത്തുക്കളെ ഉപേക്ഷിക്കരുത്. നമ്മളിൽ പലരും ഒരു ബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം സുഹൃത്തുക്കളിൽ നിന്ന് അകന്നുപോകുന്നു. എന്നാൽ പ്രണയം അല്ലെങ്കിൽ ദാമ്പത്യം പോലെ തന്നെ പ്രധാനമാണ് സുഹൃദ് ബന്ധവും. നിങ്ങളുടെ കാമുകനോ കാമുകിയോ ജീവിതത്തിൽ പ്രധാനമാണെങ്കിലും അതിനൊപ്പം സുഹൃത്തുക്കൾക്കും കുടുംബത്തിനും അർഹമായ പ്രാധാന്യം നൽകുക.
advertisement
നിങ്ങൾ ഒരാളുമായി പ്രണയത്തിലായാൽ, അവർക്ക് അർഹമായ പ്രാധാന്യവും ആദരവും നൽകണം. പരസ്പര വിശ്വാസവും സ്നേഹവും പോലെ തന്നെ പ്രധാനമാണ് ആദരവും. പ്രണയിക്കുന്ന കാര്യം മറ്റുള്ളവരോട് പറയാൻ മടിക്കരുത്. അങ്ങനെ ചെയ്യുന്നത് പങ്കാളിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഒരു പ്രണയവുമായി തുടങ്ങുമ്പോൾ ആ ബന്ധം നല്ല അനുഭവം തരുന്നെങ്കിൽ മാത്രം അത് തുടരുക. തുടർച്ചയായി മോശം അനുഭവമാണ് പ്രണയം നൽകുന്നതെങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Valentines Day 2020: ആ ബന്ധത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്താണിത്ര മടി?
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement