പ്രതിഷേധ സൂചകമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നിലപാടുകൾക്കെതിരെ പ്രതിപക്ഷം കുറച്ചുദിവസമായി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നത്തെ അടിയന്തര കൗൺസിൽ യോഗത്തിനു മുന്നോടിയായി ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ALSO READ: ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കുന്ന തുളുനാട്ടിലെ കമ്പള മത്സരം എന്താണ്?
മേയര്‍ ഇത് അംഗീകരിക്കാതായതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു എന്നാണ് ആരോപണം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് യോഗം നടത്താനായില്ല.
advertisement
"കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തൈക്കണ്ടി മുരളീധരൻ ഉൾപ്പെട്ട കൗൺസിലർമാർ മേയറെ കൈയ്യേറ്റം ചെയ്തു. തീർത്തും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് പ്രതിപക്ഷത്തിന്റെ നടപടികൾ, " ഡെപ്യൂട്ടി മേയർ പികെ രാഗേഷ് ആരോപിച്ചു. മേയറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യുഡിഎഫ് നേതാക്കൾ പൊലീസിൽ പരാതി നൽകി.
എന്നാൽ യുഡിഎഫിനെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. " ജീവനക്കാർക്ക് നേരെയുള്ള ജനാധിപത്യവിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണം എന്ന് മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അത് കേൾക്കാൻ മേയർ തയ്യാറായില്ല. ഡെപ്യൂട്ടി മേയർയുടെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ എൽഡിഎഫ് കൗൺസിലർമാർക്കാണ് പരിക്കേറ്റത്, " കണ്ണൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എൻ ബാലകൃഷ്ണൻ പറഞ്ഞു.
