ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കുന്ന തുളുനാട്ടിലെ കമ്പള മത്സരം എന്താണ്?
Last Updated:
നൂറുമീറ്റർ ദൂരം 9.55 സെക്കൻഡ് കൊണ്ട് ശ്രീനിവാസ ഗൗഡ ഓടി തീർത്തതോടെയാണ് കമ്പള ദേശീയമാധ്യമങ്ങളിൽ തലക്കെട്ടായത്.
advertisement
advertisement
ചാട്ടയേന്തിയ കർഷകൻ രണ്ട് ജോഡി പോത്തുകളെ ഒരു കലപ്പയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഓടിക്കുന്നു. രണ്ട് ജോഡി പോത്തുകളാണ് ഒരേസമയം മത്സരത്തിൽ പങ്കെടുക്കുക. വേഗത്തിൽ ഓടിയെത്തുന്ന ടീം വിജയിക്കും. പോത്തോട്ട മത്സരം സാധാരണഗതിയിൽ ഒരു രാത്രിയിൽ നടത്തുകയും വിജയിയെ കണ്ടെത്താൻ ഒരു ഗ്രാൻഡ് ഫിനാലെ നടത്തുകയുമാണ് ചെയ്യുക. 8. 120 - 125 ജോഡി പോത്തുകൾ കമ്പള പോത്തോട്ട മത്സരത്തിൽ പങ്കെടുക്കും. ഓരോ വർഷവും 40 - 50 മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
advertisement
advertisement
advertisement
advertisement
advertisement
ഫെബ്രുവരി ഒന്നിന് ആയിരുന്നു ശ്രീനിവാസ ഗൗഡ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു കമ്പള പോത്തോട്ടക്കാരനായ നിഷാന്ത് ഷെട്ടി 100 മീറ്റർ 9.52 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. 1982 നും 1989 നും ഇടയിൽ 100 മീറ്ററിലും 200 മീറ്ററിലും ഒമ്പത് തവണ ദേശീയ ചാമ്പ്യനായിരുന്ന ഇന്ത്യൻ അത്‌ലറ്റ് ആനന്ദ് ഷെട്ടിയും കമ്പള ജാക്കിയായിരുന്നു. 1984ൽ കാറ്റ്മണ്ഡുവിലും 1987ൽ കൊൽക്കത്തയിലും നടന്ന ദക്ഷിണേഷ്യൻ ഗെയിമുകളിൽ അദ്ദേഹം ചാമ്പ്യനായിരുന്നു. 2013ൽ റോഡപകടത്തെത്തുടർന്ന് അദ്ദേഹം മരിക്കുമ്പോൾ 53 വയസ്സായിരുന്നു.
advertisement


