TRENDING:

പട്ടാമ്പിയിൽ നഗരസഭാ ചെയർമാനുൾപ്പടെ കോൺഗ്രസ് നേതാക്കൾ രാജിവച്ചു; പ്രതിഷേധം സസ്പെൻഷനിലായിരുന്ന നേതാവിനെ തിരിച്ചെടുത്തതിൽ

Last Updated:

പട്ടാമ്പി നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ടി.പി ഷാജിയെ തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പട്ടാമ്പി നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ള  കോൺഗ്രസ് നേതാക്കൾ രാജിവച്ചു. പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ രണ്ടു വർഷം മുൻപ് സസ്പെൻഷനിലായ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം ടി.പി ഷാജിയെ തിരിച്ചെടുത്ത പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പട്ടാമ്പി നഗരസഭാ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.എസ്.ബി.എ തങ്ങൾ ഉൾപ്പടെ ആറു കൗൺസിലർമാരും, പട്ടാമ്പി നിയോജക മണ്ഡലത്തിലെ സിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമാണ് രാജിക്കത്ത് നൽകിയത്.
advertisement

പട്ടാമ്പി നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ടി.പി ഷാജിയെ തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ യു.‍ഡി.എഫ് സ്ഥാനാർഥിക്കെതിരെ ടി.പി ഷാജി പ്രവർത്തിച്ചെന്നും ഇവർ ആരോപിക്കുന്നു. ഷാജിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ജില്ലാ നേതൃത്വവുമായോ പട്ടാമ്പിയിലെ നേതാക്കളുമായോ ആലോചിച്ചില്ലെന്നും ഇവർ പറയുന്നു

Also Read സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത് 

advertisement

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ളവർ രാജിക്കത്ത് നൽകിയത് പട്ടാമ്പിയിലെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ്  സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം തന്നെ പാർടിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ വ്യക്തിതാല്പര്യങ്ങളാണെന്നാണ് ടി.പി ഷാജി പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പട്ടാമ്പിയിൽ നഗരസഭാ ചെയർമാനുൾപ്പടെ കോൺഗ്രസ് നേതാക്കൾ രാജിവച്ചു; പ്രതിഷേധം സസ്പെൻഷനിലായിരുന്ന നേതാവിനെ തിരിച്ചെടുത്തതിൽ
Open in App
Home
Video
Impact Shorts
Web Stories