പാലക്കാട് ടൗൺ നോർത്ത് എസ്ഐയ്ക്കെതിരെ വിദ്വേഷപ്രചരണം: SDPl ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സൈബർ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാറിനെതിരെ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തു. എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീറലി വിളയൂർ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം റഊഫ് പട്ടാമ്പി എന്നിവരെയാണ് പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
Also Read- കല്യാണപ്പാർട്ടിക്കാരെ അന്വേഷിച്ച് നക്ഷത്ര ഹോട്ടലുകൾ; കുറഞ്ഞ ചെലവിൽ 'ഗ്രാന്റ് വെഡിങ്' ഓഫർ
ഒരാഴ്ചയിലേറെയായി പാലക്കാട് നോർത്ത് എസ്ഐക്കെതിരെ എസ്.ഡി.പി.ഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചും അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ വർഗീയ സംഘർഷമുളവാക്കും വിധം വ്യാജ പ്രചരണം നടത്തി വരികയുമായിരുന്നു.
രണ്ട് വധശ്രമ കേസുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തതിലുള്ള വിരോധത്തിൽ വളരെ ആസൂത്രിതമായി കള്ള പ്രചരണം നടത്തി പൊലീസിനെതിരെ ഒരു സമുദായത്തിൻ്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
advertisement
കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 08, 2020 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ടൗൺ നോർത്ത് എസ്ഐയ്ക്കെതിരെ വിദ്വേഷപ്രചരണം: SDPl ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ