പത്തുലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ ആരും ഇവിടേയ്‌ക്കെത്തിയില്ല. ഇതിന് മുമ്പ് രണ്ടായിരത്തി പതിനാറിലാണ് കുറിഞ്ഞി വസന്തം എത്തിയത്. 5 ലക്ഷത്തോളം ആളുകളാണ് അന്ന് കുറിഞ്ഞി പൂക്കള്‍ കാണെനെത്തിയത്. ദിവസേന മൂവായിരത്തി അഞ്ഞുറോളം പേര്‍ എത്തിയെന്നാണ് കണക്കുകള്‍.
എന്നാല്‍ പിന്നീടെത്തിയ കുറിഞ്ഞി വസന്തം പ്രളയം തകര്‍ത്തു. ഇതിന് ശേഷം ഇത്തവണ മതികെട്ടാന്‍ മലനിരയുടെ ഭാഗമായ തോണ്ടിമലയില്‍ കാലംതെറ്റി കുറിഞ്ഞി വസന്തം എത്തിയപ്പോള്‍ കോവിഡ് വില്ലനായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
advertisement
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഞ്ചാരികള്‍ അധികമായിട്ടെത്തിയതോടെയാണ് ജില്ലാ കളക്ടര്‍ ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് കുറിഞ്ഞിക്കാലം സഞ്ചാരികള്‍ക്ക് അന്യമായതോടെ കോടികളുടെ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് ഉണ്ടായത്. ഇടുക്കിയുടെ വികസന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു.
ഇനിയൊരു കുറിഞ്ഞിവസന്തത്തിനായി ഒരു പതിറ്റാണ്ട് കാലം കാത്തിരിക്കണം. അക്കാലമെങ്കിലും സഞ്ചാരികള്‍ക്ക് സ്വന്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.