വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കി വയലറ്റ് വസന്തം; ഓണത്തെ വരവേൽക്കാൻ പശ്ചിമഘട്ട മലനിരകൾ ഒരുങ്ങി

Last Updated:

മൂന്ന് ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

മൂന്നാർ: 2018 ല്‍ മൂന്നാര്‍ രാജമലയിലെ നീലക്കുറിഞ്ഞി പൂക്കള്‍ പ്രളയം കവര്‍ന്നെങ്കിലും പ്രത്യാശയുടെ വര്‍ണ കുട നിവര്‍ത്തി പൂപ്പാറ തോണ്ടിമലയില്‍ ഏക്കറു കണക്കിന് പുല്‍മേടുകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീല കുറിഞ്ഞി പൂത്തത്.
മൂന്ന് ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുന്‍പ് നീലക്കുറിഞ്ഞികള്‍ വസന്തമൊരുക്കിയിരുന്നു.
12 വര്‍ഷം കൂടുമ്പോള്‍ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ആഗസ്റ്റിലാണ് മൂന്നാര്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് രാജമലയിലെ നീല വസന്തം ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കി വയലറ്റ് വസന്തം; ഓണത്തെ വരവേൽക്കാൻ പശ്ചിമഘട്ട മലനിരകൾ ഒരുങ്ങി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement