ഈ മാസം മൂന്നിനു മരിച്ച വർഗീസ് മാത്യുവിന്‍റെ മൃതദേഹം തർക്കത്തെ തുടർന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണംകൂടം സംസ്കാരത്തിന് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. എതിർപ്പിനുള്ള സാധ്യത കണക്കിലെടുത്തു അതിരാവിലെ തന്നെ ചടങ്ങുകൾ നടത്തി.
ഡി വൈ എസ് പിയുടെ മരണം: ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ
സനൽ കൊലപാതകം: ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
advertisement
രാവിലേ ഏഴിനു മൃതദേഹം കനത്ത പൊലീസ് കാവലിൽ കട്ടച്ചിറ പള്ളിയിൽ എത്തിച്ചു. സുരക്ഷ മുൻനിർത്തി കെപി റോഡിൽ കുറച്ചുഭാഗത്ത് ഗതാഗതം വഴിതിരിച്ചു വിട്ടു. കുരിശിൻ തൊട്ടിയിൽ ക്രമീകരിച്ച പ്രാർത്ഥനയിൽ ആറു വൈദികർ പങ്കെടുത്തു. കർമ്മങ്ങൾക്ക് വൈദികനായ ചെറുമകൻ ജോർജി ജോൺ നേതൃത്വം നൽകി. എട്ടു മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു.
