TRENDING:

ഈന്തപ്പഴവും ജാതിക്കായും വാറ്റിയുണ്ടാക്കിയ ചാരായം കോവിഡ് ഒറ്റമൂലിയെന്ന പേരിൽ വിറ്റയാൾ എക്സൈസ് വലയിലായി

Last Updated:

തൊണ്ടയിലുള്ള കൊറോണ വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിനെന്ന പേരിലായിരുന്നു വിൽപന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ചേർത്ത് വാറ്റിയ ചാരായം കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വിൽപന നടത്തിയ ആൾ എക്സൈസ് പിടിയിലായി. ഈരാറ്റുപേട്ട കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ ആണ് അറസ്റ്റിലായത്. കാച്ചിക്ക അപ്പച്ചൻ എന്നാണ് ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്.
advertisement

അപ്പച്ചന്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായവും, 115 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരയം തൊണ്ടയിലുള്ള കൊറോണ വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിനെന്ന പേരിലായിരുന്നു വിൽപന. പ്രദേശത്ത് നടന്ന കല്യാണ പാർട്ടികളിലും ഈ 'ഔഷധം' വിതരണം ചെയ്തിരുന്നതായി എക്സൈസ് പറയുന്നു.

Also Read പണം ഇരട്ടിപ്പാക്കാനായി തട്ടിയെടുത്തത് 11.5 ലക്ഷം രൂപ; അടിമാലിയിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷാഡോ എക്സൈസ് അംഗങ്ങളായ ബിനീഷ് സുകുമാരൻ, അഭിലാഷ് കുമ്മണ്ണൂർ, ഉണ്ണിമോൻ എന്നിവർ കുറെ ദിവസമായി അപ്പച്ചനെ നിരീക്ഷിച്ച് വരികയായിരുന്നു.  ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .വി. പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എബി ചെറിയാൻ, സ്റ്റാൻലി ചാക്കോ, ജസ്റ്റിൻ തോമസ്, പ്രസാദ്, നൗഫൽ, പ്രദീപ്,  വിനീത, സുജാത എന്നിവർ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഈന്തപ്പഴവും ജാതിക്കായും വാറ്റിയുണ്ടാക്കിയ ചാരായം കോവിഡ് ഒറ്റമൂലിയെന്ന പേരിൽ വിറ്റയാൾ എക്സൈസ് വലയിലായി
Open in App
Home
Video
Impact Shorts
Web Stories