പണം ഇരട്ടിപ്പാക്കാനായി തട്ടിയെടുത്തത് 11.5 ലക്ഷം രൂപ; അടിമാലിയിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
1,000 രൂപ ഓഹരിയിൽ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 1,300 രൂപ വരെ തിരികെ ലഭിക്കുമെന്ന വാഗ്ദാനം നൽകിയിയിരുന്നു ഇവരുടെ തട്ടിപ്പ്.
അടിമാലി: ഓഹരി വിപണിയിൽ നിക്ഷേപിച്ചു പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം നൽകി അടിമാലിയിൽ തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. പൈങ്ങോട്ടൂർ കോട്ടക്കുടിയിൽ സുറുമ ഷെമീർ (33) ആണ് അറസ്റ്റിലായത്. നാട്ടുകാരിൽ നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കഴിഞ്ഞ ഏപ്രിലിൽ അടിമാലി മാപ്പാനിക്കുന്നു ഭാഗത്തു കുട്ടികളുമായെത്തി വാടകവീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് ഇവർ നാട്ടുകാരിൽ നിന്നും പണം പിരിച്ചെടുത്തത്. തുടർന്ന് സെപ്റ്റംബർ 23ന് വാടകവീട് അടച്ചുപൂട്ടി മുങ്ങി. പണം നഷ്ടപ്പെട്ടവരിൽ ഒരാൾ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു തൃക്കളത്തൂർ പള്ളിച്ചിറങ്ങര ഭാഗത്തെ വാടകവീട്ടിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.
കോട്ടയം, കാസർകോട്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ തട്ടിപ്പു നടത്തിയതിന് സുറുമയുടെ പേരിൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
advertisement
1,000 രൂപ ഓഹരിയിൽ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 1,300 രൂപ വരെ തിരികെ ലഭിക്കുമെന്ന വാഗ്ദാനം നൽകിയിയിരുന്നു ഇവരുടെ തട്ടിപ്പ്. ആദ്യഘട്ടത്തിൽ കൃത്യമായി ലഭാവിഹിതം വിതരണം ചെയ്തിരുന്നു.
വിശ്വാസം ബലപ്പെടുന്നതോടെ ഇടപാടുകാരിൽ നിന്നു വാങ്ങുന്ന തുക ലക്ഷങ്ങളായി മാറും. ഒടുവിൽ പലരിൽ നിന്നു ലഭിക്കുന്ന വൻ തുകയുമായി വാടകവീട് ഉപേക്ഷിച്ചു സ്ഥലം വിടുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. പിന്നീട് മറ്റെവിടെയെങ്കിലുമെത്തി ഇതേ തട്ടിപ്പ് ആവർത്തിക്കുക്കും.
സിഐ അനിൽ ജോർജ്, എസ്ഐ കെ.വി.ജോയി, നിഷ മങ്ങാട്ട്, ആൻസി, സ്മിതാലാൽ, വി.വിദ്യ എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
First Published :
Nov 01, 2020 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണം ഇരട്ടിപ്പാക്കാനായി തട്ടിയെടുത്തത് 11.5 ലക്ഷം രൂപ; അടിമാലിയിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ







