ഇന്നലെ വൈകുന്നേരമാണ് രാജാക്കാട്ടെ സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കളെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രവര്‍ത്തനം നിലച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ ആശുപത്രിയാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
TRENDING:KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
advertisement
രോഗികളെത്തുന്നതിന് മുമ്പ് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിരുന്നില്ല. മുറികൾ വൃത്തിയാക്കുകയോ ശുദ്ദ ജലമോ ലഭിച്ചിരുന്നില്ലെന്ന് യുവാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.
വാർത്ത പുറത്തുവന്ന ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ഇടപെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ യുവാക്കളെ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി മറ്റൊരു മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അധികൃതരുടെ അടിയന്തിര ഇടപെടലില്‍ ഏറെ സന്തോഷമെന്ന് യുവാക്കുളുടെ മറുപടി.