KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി

Last Updated:

വിദ്യാർത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സർക്കാരിനോട് കോവിഡ് മഹാമാരി കേരളത്തിൽ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യർത്ഥിച്ചിരുന്നു.

തിരുവനന്തപുരത്ത് KEAM പ്രവേശന പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ശശി തരൂർ എംപി.
വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന അഭ്യർത്ഥന തള്ളി സർക്കാർ മുന്നോട്ടുപോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതായും ശശി തരൂർ.
തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെന്ററുകൾ അനുവദിക്കാതെ, സർക്കാർ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തിയായി അപലപിക്കുന്നതായും തരൂർ.
advertisement
പട്ടം സെന്റ് മേരിസ് സ്കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. തികച്ചും പ്രകോപനപരമാണ്.
വിദ്യാർത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സർക്കാരിനോട് കോവിഡ് മഹാമാരി കേരളത്തിൽ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യർത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ചിലർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നു.
advertisement
ജനത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെന്ററുകൾ അനുവദിക്കാതെ, സർക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാൻ ശക്തിയായി അപലപിക്കുന്നു. സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ശക്തിയായി ഞാൻ ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement