TRENDING:

ഹര്‍ത്താല്‍: ശാസ്ത്രമേളയ്‌ക്കൊരുക്കിയ ഭക്ഷണം വിതരണം ചെയ്തത് ഇവിടെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താല്‍ കാരണം മാറ്റി വയ്‌ക്കേണ്ടി വന്ന തിരുവനന്തപുരം റവന്യു ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കി വച്ച ഭക്ഷണം ഹര്‍ത്താല്‍ മൂലം വലഞ്ഞ ജനങ്ങള്‍ക്ക് വിതരണം ചെയ്ത് അധികൃതര്‍. ശാസ്ത്ര മേള നടക്കില്ലെന്ന് വന്നതോടെ ഭക്ഷണം മറ്റെവിടെയെങ്കിലും വിതരണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സംഘാടകര്‍.
advertisement

ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍, ചില അനാഥ മന്ദിരങ്ങള്‍ എന്നിവടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. ഹര്‍ത്താലിനെത്തുടര്‍ന്ന് ഭക്ഷണമില്ലാതെ വന്നവര്‍ക്ക് ഇത് സഹായമാവുകയും ചെയ്തു. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഇന്ന് പുലര്‍ച്ചയോടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

അപ്രതീക്ഷിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു; അയ്യപ്പഭക്തരുടെ യാത്രയും അനിശ്ചിതത്വത്തിൽ

advertisement

ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താല്‍ അറിയാതെ എത്തിയവര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തു.

'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍

ഹര്‍ത്താല്‍ വിവരം അറിയാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തിയവരാണ് ഏറെ വലഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ സ്റ്റേഷനുകള്‍ക്കു മുന്നില്‍ വാഹനം കിട്ടാതെ കാത്തുനിന്നു. സ്വകാര്യവാഹനങ്ങളില്‍ പുലര്‍ച്ചെ പുറപ്പെട്ട പലരും യാത്രാമധ്യേയാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. ഹോട്ടലുകള്‍ കൂടി അടപ്പിച്ചതോടെ പലര്‍ക്കും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വരികയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഹര്‍ത്താല്‍: ശാസ്ത്രമേളയ്‌ക്കൊരുക്കിയ ഭക്ഷണം വിതരണം ചെയ്തത് ഇവിടെ