'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍
Last Updated:
കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ നെടുമ്പാശ്ശേരിയില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. രാവിലെ നാലരയ്ക്ക് തൃപ്തി വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ പ്രതിഷേധക്കാര്‍ സാമജപവുമായി വിമാനത്താവളത്തിന് പുറത്ത് തമ്പടിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്കെത്തിയ രാഹുല്‍ ഈശ്വറിനെ ഒപ്പം ചേര്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.
ഇന്നലെ ഉച്ഛയ്ക്ക് ശേഷമായിരുന്നു അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ രാഹുലിനെ കൂടെചേര്‍ക്കാനോ അദ്ദേഹവുമായി ബന്ധപ്പെടാനോ പ്രതിഷേധക്കാര്‍ തയ്യാറായില്ല. രാഹുലിന് അടുത്തേക്ക് പോനൊരുങ്ങിയവരെ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു.
'ഭജനയ്ക്ക് വന്നവര്‍ ആരും അവരുടെ കൂടെ പോകണ്ട' എന്ന് പറഞ്ഞായിരുന്നു നേതാക്കള്‍ പ്രവര്‍ത്തകരെ തടഞ്ഞത്.
ഇതേതുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കടുത്തേക്ക് പോകാതെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് രാഹുല്‍ നിലയുറപ്പിച്ചത്. നേരത്തെ രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ധര്‍മ്മ സേനയായിരുന്നു ശബരിമല സമരങ്ങളില്‍ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ ആര്‍എസ്എസ്സും ബിജെപിയും സമരം ഏറ്റെടുത്തതോടെ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലേക്ക് സമരങ്ങള്‍ മാറുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2018 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍