ഓണ്‍ലൈന്‍ ടാക്‌സികളെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിരന്തരം ലംഘിക്കപ്പെടുകയാണെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോചതിയുടെ ഈ നിർദ്ദേശം.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നേരെയുള്ള ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ചും വനിത ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരാണ് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് എന്നായിരുന്നു പരാതി.
ശബരിമല അക്രമസംഭവങ്ങൾ; അറസ്റ്റിലായവർ 3557
advertisement
ശബരിമലയിൽ സുരക്ഷ ഒരുക്കാൻ കാൽലക്ഷം പൊലീസുകാരെത്തും
കളക്ടറുടെയും പൊലീസിന്‍റെയുമൊക്കെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പലത് കഴിഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. ഗതാഗതമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികളെ തടയുന്നവര്‍ക്കൊപ്പമാണ് പൊലീസും ജില്ലാഭരണകൂടവുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
