ശബരിമല അക്രമസംഭവങ്ങൾ; അറസ്റ്റിലായവർ 3557

Last Updated:
പത്തനംതിട്ട: ശബരിമലയിലേ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസറ്റിലായവരുടെ എണ്ണം 3557 ആയി. കേസിൽ പ്രതികളായ 350 പേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, അയ്യപ്പഭക്തർക്ക് എതിരെ കളളക്കേസ് എടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിളള നിരാഹാരം ഇരിക്കും. മറ്റ് ജില്ലകളിൽ എസ് പി ഓഫീസുകളിലേക്ക് മാർച്ച് നടത്തും
ശബരിമല അക്രമങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെടുന്നത്. രഹന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല അക്രമസംഭവങ്ങൾ; അറസ്റ്റിലായവർ 3557
Next Article
advertisement
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും:ഇന്നത്തെ രാശിഫലം
  • പഴയ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ സുഹൃത്തുക്കൾ ലഭിക്കും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയവും പുതിയ സൗഹൃദങ്ങളും അനുഭവപ്പെടും

  • കന്നി രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രക്ഷുബ്ധതയും നേരിടും

View All
advertisement