ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. ക്വാറിയിലെ പാറക്കൂട്ടങ്ങൾക്കു മുകളിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ കൂറ്റൻപാറ സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയുടെ മുകളിലേക്കു അടർന്നു വീഴുകയായിരുന്നു.
Also Read രാത്രി കോളനിയിലെത്തിയ പി.വി അൻവറിനെ നാട്ടുകാർ തടഞ്ഞു; തനിക്കു നേരെയുണ്ടായത് വധശ്രമമെന്ന് എം.എൽ.എ
സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് നാട്ടുകാരുടെയും മേപ്പാടി പൊലീസിന്റെയും സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ച് മൃതദേഹം പുറത്തെടുത്തു. കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന സിൽവസ്റ്റർ വിരമിച്ച ശേഷം 4 മാസം മുൻപാണു ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലിക്കെത്തിയത്. ഭാര്യ: ജോളി. മക്കൾ: രചന, റെൽജിൻ.
advertisement
അതേസമയം മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിലാണ് അപകടമുണ്ടായത്. കടച്ചിക്കുന്നിലേക്കുള്ള നീരുറവ തടസ്സപ്പെടുമെന്ന കാരണത്താലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനെതിരേ ക്വാറി ഉടമകൾ കോടതി ഉത്തരവുനേടി ആറുമാസം മുമ്പ് പ്രവർത്തനം തുടങ്ങുകയായിരുന്നു. മണ്ണും പാറയും ഇടകലർന്നഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.