നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Election 2020 | രാത്രി കോളനിയിലെത്തിയ പി.വി അൻവറിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; തനിക്കു നേരെയുണ്ടായത് വധശ്രമമെന്ന് എം.എൽ.എ

  Local Body Election 2020 | രാത്രി കോളനിയിലെത്തിയ പി.വി അൻവറിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; തനിക്കു നേരെയുണ്ടായത് വധശ്രമമെന്ന് എം.എൽ.എ

  ഉൾഗ്രാമത്തിലുള്ള ആദിവാസി കോളനിയിൽ അസമയത്ത് എത്തിയത് ദുരുദ്ദേശത്തോടെ യാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ എം.എൽ.എയെ തടഞ്ഞത്.

  News18

  News18

  • Share this:


   മലപ്പുറം: നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനി സന്ദർശനത്തിനെത്തിയ പി.വി അൻവർ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉൾഗ്രാമത്തിലുള്ള ആദിവാസി കോളനിയിൽ എംഎൽഎ അസമയത്ത് എത്തിയത് ദുരുദ്ദേശത്തോടെ യാണെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയെ തടഞ്ഞത്.

   മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എം.എൽ.എ എത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എം.എല്‍.എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് എല്‍.ഡി.എഫ്– യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി.

   Also Read തെരഞ്ഞെടുപ്പ് തോൽവിയിൽ സോണിയയെയും മൻമോഹനെയും വിമർശിച്ച് പ്രണബ് മുഖർജിയുടെ ആത്മകഥ

   പി.വി അൻവറിന്റെ പരാതിയെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

   അതേസമയം തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നിൽ പിന്നില്‍ ആര്യാടന്‍റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമം. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരുംവഴിയാണ് തടഞ്ഞതെന്നും എം.എൽ.എ ആരോപിച്ചു.

   Published by:Aneesh Anirudhan
   First published:
   )}