TRENDING:

മകളെയും തോളിലിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ്: ശ്വാസംമുട്ടലുള്ള മകളെയും തോളിലിട്ട് ആ പിതാവ് നിരവധി വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ നടക്കാന്‍ തീരുമാനിച്ചു. നടന്ന് ആശുപത്രിയില്‍ എത്തിയെങ്കില്‍ തോളിക്കിടന്ന ഏഴുവയസുകാരിയുടെ ജീവന്‍ നഷ്ടമായിരുന്നു.
advertisement

കാസര്‍ഗോഡ് കുമ്പളയിലാണ് ദാരുണായ സംഭവം നടന്നത്. കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് പുറമ്പോക്കില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പ-ജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത(ഏഴ്) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലാണ് സുപ്രീതയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി കുട്ടിയെയും എടുത്ത് മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുട്ടിയെ കുമ്പള സഹകരണാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മകളെയും തോളിലിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല