മാസ്ക് വെച്ചില്ലെങ്കില്‍ മൂക്കില്‍ വെയ്ക്കാന്‍ കൈയ്യില്‍ രണ്ട് പഞ്ഞി കരുതി കൊള്ളാന്‍ ആഹ്വാനം ചെയ്താണ് എബി നഗരത്തിലുടനീളം ബോധവല്‍ക്കരണം നടത്തുന്നത്. ലോക്ക്ഡൗണിന് കൂടുതൽ ഇളവുകള്‍ വന്നതോടെ ആളുകള്‍ പുറത്തു ഇറങ്ങിത്തുടങ്ങി.
advertisement
TRENDING:ഭർത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതിയ്ക്ക് രക്ഷകരായത് ഈ യുവാക്കൾ
[NEWS]മദ്യം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഭർത്താവും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ
[NEWS]
ഒരു കവലയിൽ നിന്ന് മാസ്ക് വയ്ക്കുന്നതിനെ കുറിച്ച് പ്രസംഗിച്ചാൽ ആരും ശ്രദ്ധിക്കില്ല. കോമാളിത്തരം കാണിച്ചാൽ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ടാണ് പ്രചരണത്തിന് ഈ രീതി തിരഞ്ഞെടുത്തതെന്ന് എബി പറയുന്നു.
എസ് എം സട്രീറ്റ് മുതല്‍ കമ്മത്ത്‌ലൈന്‍ വരെയാണ് എബി പ്രചരണം നടത്തിയത്. പ്രചരണത്തിനിടെ മാസ്‌ക് ധരിക്കാതെ കണ്ട നിരവധി പേര്‍ക്ക് എബി മാസ്‌കുകള്‍ നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുമ്പോഴും പലരും മാസ്‌കുകള്‍ ധരിക്കാതെ പുറത്ത് ഇറങ്ങുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കുന്നുണ്ടെങ്കിലും ചിലര്‍ വീണ്ടും നിയമം ലംഘിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എബിയുടെ വേറിട്ട പ്രതിഷേധം.
