മദ്യം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഭർത്താവും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പോത്തൻകോടുള്ള ഭർത്താവിൻറെ വീട്ടിൽ നിന്നും വൈകിട്ട് നാലു മണിയോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അക്രമം നടത്തിയത്
തിരുവനന്തപുരം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയതതായി പരാതി. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവിനെയും രണ്ട് സുഹൃത്തുക്കളെയും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോത്തൻകോടുള്ള ഭർത്താവിൻറെ വീട്ടിൽ നിന്നും വൈകിട്ട് നാലു മണിയോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അക്രമം നടത്തിയത്. നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ആറു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി നാട്ടുകാരുടെ സഹായത്തോടെ കണിയാപുരത്തെ സ്വന്തം വീട്ടിലെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസെത്തി അവശയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
TRENDING:ആരാധനാലയങ്ങൾ തുറക്കുമ്പോൾ: 'വിഗ്രഹത്തിലും പരിശുദ്ധഗ്രന്ഥങ്ങളിലും തൊടരുത് ; മാർഗനിർദേശം പുറത്തിറക്കി
advertisement
[NEWS]
അക്രമത്തിന് നേതൃത്വം നൽകിയ ഭർത്താവ് ഉള്‍പ്പെടെ മൂന്ന് പേരാണ് ഇപ്പോൾ കസ്റ്റഡിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞതായി റൂറൽ എസ് പി ബി അശോക് അറിയിച്ചിട്ടുണ്ട്. രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്.
advertisement
Location :
First Published :
June 05, 2020 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഭർത്താവും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ