കേരളത്തിലെ എല്ലാ തെരുവുകളിലും പാട്ട് പാടി നടന്ന് ഉപജീവനം നടത്തുന്ന തെരുവ് ഗായകനാണ് മുഹമ്മദ് ഗസ്നി. വാർദ്ധക്യവും രോഗവും വില്ലനായെത്തിയപ്പോൾ ഇദ്ദേഹം പാട്ട് ഉപജീവനമാർഗമാക്കി മാറ്റുകയായിരുന്നു. ആയിരക്കണക്കിന് പാട്ടുകളാണ് ഗസ്‌നി ഹൃദ്യസ്ഥമാക്കിയിട്ടുള്ളത്. തൊടുപുഴ നഗരത്തിലെത്തിയ ഗസ്നി പലയിടത്തും പാട്ട് പാടിയ ശേഷം രാത്രി മൂവാറ്റുപുഴയ്ക്ക് പോകുവാനായി ബസ് കാത്തിരുന്നപ്പോളാണ് മൈക്കും സ്പീക്കറും കൊള്ളയടിക്കപ്പെട്ടത്.
Also Read: Unlock 5.0 | സിനിമാ തീയറ്ററുകൾ തുറക്കും; സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും
advertisement
തുടർന്ന് സമീപത്തുള്ള ടാക്സി ഡ്രൈവര്മാരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നുള്ള രണ്ട് ദിവസം മോഷണം പോയ തന്റെ മൈക്കും സ്പീക്കറും തിരിച്ച് കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഇദ്ദേഹം. എന്നാൽ ഇവ തിരികെ കിട്ടുവാനുള്ള ലക്ഷണം ഇല്ലാതായതോടെയാണ് കെ എസ് യു ഇടുക്കി ജില്ല കമ്മിറ്റി ഗായകന് പുതിയ മൈക്കും സ്പീക്കറും വാങ്ങി നൽകുവാൻ തീരുമാനിച്ചത്.
Also Read: കൃഷ്ണ ജന്മഭൂമി തർക്കം | മഥുരയിലെ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന ഹർജി കോടതി തള്ളി
തൊടുപുഴ എംഎൽഎ പി.ജെ ജോസഫും, കെ എസ് യു ഇടുക്കി ജില്ല പ്രസിഡന്റ ടോണി തോമസും ചേർന്ന് ഗായകന് ഉപകരണങ്ങൾ കൈമാറി. ഉപകരണങ്ങൾ നഷ്ടമായതോടെ രണ്ട് ദിവസമായി ഗസ്നി പാട്ടുകളൊന്നും പാടിയിരുന്നില്ല. എന്നാൽ പുതിയ മൈക്കും സ്പീക്കറും ലഭിച്ചതോടെ എംഎൽഎക്കും നാട്ടുകാർക്കും നന്ദി അറിയിച്ചു ഗസ്നി വീണ്ടും പാടി.
ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മുഹമ്മദ് ഗസ്നി തെരുവിൽ പാടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് ഇദ്ദേഹം അറിയപ്പെടുന്ന ഗായകൻ ആയി മാറിയത്. പുതിയ മൈക്കും സ്പീക്കറുമായി ഗസ്നി ഇനിയും കേരളത്തിന്റെ തെരുവോരങ്ങളിൽ ഉണ്ടാകും.