Unlock 5.0 | സിനിമാ തീയറ്ററുകൾ തുറക്കും; സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും

Last Updated:

ഒക്ടോബർ 15 മുതലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ തിയറ്ററുകൾ തുറക്കാൻ അനുമതി. ഒക്ടോബർ 15 മുതലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. അൺലോക്ക് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തുവിട്ടതിലാണ് തിയറ്ററുകൾ തുറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകൾ തുറക്കാമെന്നതാണ് അൺലോക്ക് 5ലെ പ്രധാന നിർദേശം. പാർക്കുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഒക്ടോബർ 15 മുതൽ സിനിമാ / തിയറ്ററുകൾ / മൾട്ടിപ്ലക്സുകൾ അവരുടെ ഇരിപ്പിട ശേഷിയുടെ 50% വരെയാണ് അനുവദിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തിയറ്ററുകൾ തുറക്കാൻ അനുവദിക്കുക. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കും. തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് അൺലോക്ക് ഘട്ടത്തിന്‍റെ തുടക്കത്തിൽ തന്നെ ഉടമകൾ ആവശ്യപ്പെട്ടുവരുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി ഉൾപ്പടെ അവർ നിവേദനം നൽകിയിരുന്നു.
advertisement
ബിസിനസ് ടു ബിസിനസ് (ബി 2 ബി) എക്സിബിഷനുകൾ, കായികതാരങ്ങളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ എന്നിവയും വീണ്ടും തുറക്കാൻ അനുവദിക്കും.
അതേസമയം, മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ സംസ്ഥാനത്തെ ലോക്ക്ഡൌൺ നീട്ടി. എന്നിരുന്നാലും, നിരവധി നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട് - 50% ശേഷിയോടെ സംസ്ഥാനത്തെ റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, ബാറുകൾ എന്നിവ ഒക്ടോബർ 5 മുതൽ തുറക്കും. സംസ്ഥാനത്തിനകത്ത് യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ എല്ലാ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
Unlock 5.0 | സിനിമാ തീയറ്ററുകൾ തുറക്കും; സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement