കുന്നിക്കോട് ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപികമാരാണ് ഇരുവരും. പരമ്പരാഗത പാർട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഇരുവർക്കും തികച്ചും അപ്രതീക്ഷിതമാണ് ഈ സ്ഥാനാർത്ഥിത്വം.
Also Read ജയിച്ചാലും തോറ്റാലും അബൂബക്കർ നാട്ടുകാർക്ക് 'മെംബർ'
കെപിസിസി അംഗമായിരുന്ന പി രാമചന്ദ്രൻ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മീര ആർ നായർ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം ശ്രീധരൻ പിള്ളയുടെ മകളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ലീന സുരേഷ്.
advertisement
തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ എതിരാളികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ഈ ടീച്ചര്‍മാര്‍ തയ്യാറല്ല. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി മേഖലകളിലുള്ള അംഗീകാരങ്ങളും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്.
ഭവനസന്ദര്‍ശനങ്ങളും പ്രചരണതന്ത്രങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും രണ്ടു പേർക്കും ഒരുപോലെ വിജയം ആശംസിക്കുന്നു.