Local Body Election 2020 | ജയിച്ചാലും തോറ്റാലും അബൂബക്കർ നാട്ടുകാർക്ക് 'മെംബർ'
2015ൽ സ്വതന്ത്രനായി 2ാം മത്സരത്തിൽ തോറ്റിട്ടും മെംബറെന്ന പേര് ഒപ്പം കൂട്ടിയാണ് നാട്ടുകാർ വിളിച്ചത്.

മെംബർ അബുബേക്കർ
- News18 Malayalam
- Last Updated: November 22, 2020, 10:32 PM IST
കാസർകോട്: തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പേര് മെംബർ അബൂബക്കർ എന്നുതന്നെ. കാസർകോട് കുമ്പടാജെയിലെ എം.അബൂബക്കറിനെയാണ് നാട്ടുകാർ മെംബർ അബൂബക്കർ എന്ന് വിളിക്കുന്നത്. അബൂബക്കർ ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായും സ്വതന്ത്ര സ്ഥാനാർഥിയും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഒരു തവണ പഞ്ചായത്ത് പ്രസിഡന്റുമായി. പേരിനൊപ്പം മെംബർ അബൂബക്കർ എന്ന് ചേർത്ത് വിളിച്ചപ്പോൾ മെംബറായത് കൊണ്ടാവാം ഇങ്ങനെ വിളിക്കുന്നതെന്നാണ് വിചാരിച്ചത്.
2000 –2010 വരെ 10വർഷം 2 തവണ ഉബ്രംഗള വാർഡിൽ നിന്നാണ് അബൂബക്കർ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി വിജയിച്ചത്. 2010– 2015ൽ 11ാം വാർഡിൽ ബിജെപിയുടെ സ്ഥിരം സീറ്റായ 11ാം വാർഡിൽ നിന്നും മുസ്‌ലിം ലീഗ് സ്വതന്ത്രനായി ടേബിൾ ചിഹ്നത്തിൽ മത്സരിച്ചാണ് ജയിച്ചത്.
ഈ വിജയത്തോടെ രണ്ടര വർഷം പഞ്ചായത്ത് പ്രസിഡന്റായി. ബാക്കി രണ്ടര വർഷം മുസ്‌ലിം ലീഗിലെ തന്നെ ഹസൈനാർ ഗോസാഡെയാണ് പ്രസിഡന്റായത്. അപ്രതീക്ഷിത വിജയമാണ് അബൂബക്കറിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ കാരണമായത്. 2015ൽ 12ാം വാർഡിൽ ബിജെപി സിറ്റിങ് സീറ്റിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. ഇപ്പോൾ 12ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്