TRENDING:

ഉത്തരവ് ലംഘിച്ച് കടതുറന്നു; ടി. നസറുദ്ദീൻ ഉൾപ്പടെ 5 പേർക്കെതിരെ കേസെടുത്തു

Last Updated:

നസറുദ്ദീന്റെ കടയാണ്​ തുറന്നത്​. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്​: ജില്ലാ കലക്​ടറുടെ ഉത്തരവ്​ ലംഘിച്ച്​ കോഴിക്കോട്​ മിഠായി​തെരുവിൽ കടതുറന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​ ടി.നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. നസറുദ്ദീന്റെ കടയാണ്​ തുറന്നത്​. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.
advertisement

അതേസമയം കട തുറക്കരുതെന്ന ഉത്തരവുണ്ടെങ്കിലും കലക്​ടറുമായി ഇക്കാര്യം സംസാരിച്ചപ്പോൾ എതിർത്തിരുന്നില്ലെന്ന്​  നസറുദ്ദീൻ പറയുന്നു.

You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]

advertisement

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്​ പുറമേ ഒറ്റനിലയുള്ള തുണിക്കടകളും തുറന്ന്​ പ്രവർത്തിക്കാൻ മൂന്നാംഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ മിഠായി തെരുവിലും വലിയങ്ങാടിയിലും ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.  രണ്ടിടത്തും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്​ മാത്രമാണ്​ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഉത്തരവ് ലംഘിച്ച് കടതുറന്നു; ടി. നസറുദ്ദീൻ ഉൾപ്പടെ 5 പേർക്കെതിരെ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories