സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി ചാറ്റിംഗ് തുടങ്ങിയത്. ആഴ്ചകളായി നടന്ന ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ചതിനു ശേഷം രാത്രിയില്‍ പുറത്ത് വരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന്, കുട്ടി വീട്ടില്‍ വിരുന്നിന് വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പുറത്ത് വന്നു. രാത്രിയില്‍ ഉണർന്ന പിതാവ് ആണ് കുട്ടികൾ പുറത്ത് പോയത് ആദ്യം അറിഞ്ഞത്. അന്വേഷണിച്ചിറങ്ങിയ അദ്ദേഹം വീട്ടിൽ നിന്നും അകലെയുള്ള വെയിറ്റിങ് ഷെഡില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
advertisement
BEST PERFORMING STORIES:ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ജപ്പാൻ പഴയ ജപ്പാനല്ല; ആശുപത്രികൾ രോഗികളാൽ നിറഞ്ഞു; മെഡിക്കൽ സംവിധാനം താറുമാറായി [NEWS]
കുട്ടികളെ വീട്ടുകാർ തെരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി അവരെ വെയ്റ്റിങ് ഷെഡിലാക്കി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും പ്രതിക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.
