കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ടയക്കാമെന്ന് ഹൈക്കോടതി. സെക്യൂരിറ്റിക്കുപുറമേ ഉടമ സ്വന്തംപേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി.ആര്‍. രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.
പിടിച്ചെടുത്ത വാഹനങ്ങൾ താൽക്കാലികമായി വിട്ടു നൽകാൻ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ പൊലീസിന് പിഴ ഈടാക്കുന്നതു സംബന്ധിച്ച് നിയമ തടസമുണ്ടെന്ന വാദഗതികളും ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.