TRENDING:

സാമ്പത്തിക സ്ഥിതി മോശം; നില മെച്ചപ്പെടാനായി അയൽവാസിയുടെ വാഹനങ്ങൾ കത്തിച്ചു; കൊല്ലത്ത് 'മന്ത്രവാദി' അറസ്റ്റിൽ

Last Updated:

സാമ്പത്തികമായി തനിക്ക് മെച്ചപ്പെടാൻ സാധിക്കാത്തതിന് കാരണം അനിൽ കുമാറാണെന്നും ഇയാളുടെ വാഹനങ്ങൾ കത്തിച്ചാൽ ദോഷങ്ങൾ മാറുമെന്നുമായിരുന്നു 'മന്ത്രവാദി' വിശ്വസിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: സാമ്പത്തിക വളർച്ചയ്ക്കായി അയല്‍വാസിയുടെ വാഹനങ്ങൾ കത്തിച്ച 'മന്ത്രവാദി' അറസ്റ്റിൽ. പോരുവഴി വടക്കേമുറി പുന്തലത്തിൽ രാജേന്ദ്രൻ (46) ആണ് അറസ്റ്റിലായത്. ആഭിചാര കർമ്മങ്ങൾ നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് രാജേന്ദ്രൻ. ദുർമന്ത്രാവാദവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കുമായി നാട്ടുകാർ ഇയാളെ തേടിയെത്താറുണ്ടായിരുന്നു. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ഇയാളുടെ സാമ്പത്തിക നില മെച്ചപ്പെട്ടിരുന്നില്ല.
advertisement

തന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാത്തതിന് കാരണം അയൽവാസിയായ അനിൽകുമാർ ആണെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് രാജേന്ദ്രൻ ഇയാളുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി പുലർച്ചയോടെയാണ് അനിൽ കുമാറിന്‍റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ബൈക്കും ആരോ കത്തിച്ചത്.  ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്, സയന്‍റിഫിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധനയ്ക്കെത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

You may also like:പ്ലസ് ടുവിന് ഉയർന്ന മാർക്ക്; ലാപ്ടോപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന സങ്കടത്തില്‍ 19കാരി ജീവനൊടുക്കി [NEWS]കേരളത്തിന് പിന്നാലെ സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും; പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനം [NEWS] By Election Result 2020 | ബിജെപി ഒത്തുകളിച്ചെന്ന് അഖിലേഷ് യാദവ്; ഫലപ്രഖ്യാപന ശേഷം തെളിവ് പുറത്തുവിടും [NEWS]

advertisement

തങ്ങളോട് ആർക്കും പ്രത്യേകിച്ച് വൈരാഗ്യം ഒന്നുമില്ലെന്ന് അനിൽ കുമാറിന്‍റെ കുടുംബവും മൊഴി നൽകിയതോടെ ആ വഴിക്കുള്ള സാധ്യതകളും അടഞ്ഞു. തുടർന്ന് പരിസരത്തെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സമീപവാസികളാരെങ്കിലും തന്നെയാകും അക്രമത്തിന് പിന്നിലെന്ന ഉറപ്പിൽ പ്രദേശവാസികളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. പ്രദേശവാസികളുടെ മൊഴിയും കാമറ ദൃശ്യങ്ങളും നൽകിയ സൂചനകൾ വച്ചാണ് പൊലീസ് പ്രതിയായ രാജേന്ദ്രനിലേക്കെത്തിയത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അന്ധവിശ്വാസത്തിന്‍റെ കഥകളുടെ ചുരുളഴിഞ്ഞത്. സാമ്പത്തികമായി തനിക്ക് മെച്ചപ്പെടാൻ സാധിക്കാത്തതിന് കാരണം അനിൽ കുമാറാണെന്നും ഇയാളുടെ വാഹനങ്ങൾ കത്തിച്ചാൽ ദോഷങ്ങൾ മാറുമെന്നുമായിരുന്നു 'മന്ത്രവാദി' വിശ്വസിച്ചിരുന്നത്. ഇതനുസരിച്ച് അഞ്ച് ലിറ്റർ പെട്രോളുമായെത്തി വാഹനങ്ങൾ കത്തിക്കുകയായിരുന്നു എന്നാണ് രാജേന്ദ്രൻ പറഞ്ഞത്. ഇന്ധനം കൊണ്ടുവന്ന കന്നാസ് സമീപത്തെ കനാലിൽ ഉപേക്ഷിക്കുകയും ചെയ്തതായി ഇയാൾ മൊഴി നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സാമ്പത്തിക സ്ഥിതി മോശം; നില മെച്ചപ്പെടാനായി അയൽവാസിയുടെ വാഹനങ്ങൾ കത്തിച്ചു; കൊല്ലത്ത് 'മന്ത്രവാദി' അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories