കേരളത്തിന് പിന്നാലെ സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും; പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനം
- Published by:Rajesh V
- news18-malayalam
Last Updated:
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്‌ച ഝാർഖണ്ഡും സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതം പിൻവലിച്ചിരുന്നു.
ചണ്ഡീഗഡ്: കേരളത്തിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ അന്വേഷണത്തിനായി സിബിഐക്ക് നൽകിയിരുന്ന പൊതു സമ്മതം റദ്ദാക്കിയ ഒൻപതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്‌ച ഝാർഖണ്ഡും സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതം പിൻവലിച്ചിരുന്നു. കേരളം സിബിഐക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഭരിക്കുന്ന ഝാർഖണ്ഡിന്റെ നീക്കം.
നേരത്തെ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങൾ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി സി.ബി.ഐക്ക് ഇവിടങ്ങളിൽ കേസെടുക്കാനാകില്ല.
advertisement
എന്താണ് പൊതുസമ്മതം?
രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു സമ്മതം പിൻവലിച്ച പ്രധാന സംസ്ഥാനങ്ങൾ. സിബിഐയ്ക്ക് ഒരു കേസിൽ അന്വേഷണം നടത്തുന്നതിന് രണ്ട് തരത്തിലുള്ള അനുമതികളാണുള്ളത്. ഇതിൽ പൊതുവായത് നിർദ്ദിഷ്ടമായത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഒരു സംസ്ഥാനം സിബിഐയ്ക്ക് പൊതു സമ്മതം നൽകിയിട്ടുണ്ട് എങ്കിൽ കേസ് അന്വേഷണത്തിന് ഓരോ തവണയും എത്തുമ്പോൾ സർക്കാരുകളിൽ നിന്ന് പ്രത്യേകം അനുമതി തേടേണ്ട ആവശ്യമില്ല. ഒരു സംസ്ഥാനം പൊതു സമ്മതം പിൻവലിച്ചാൽ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടായാൽ സിബിഐയ്ക്ക് പ്രത്യേകം അനുമതി തേടേണ്ടത് നിർബന്ധമാണ്.
advertisement
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നിയന്ത്രിക്കപ്പെടുന്നത്. ഈ നിയമം സിബിഐയെ ഡൽഹി പൊലീസിന്റെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ സിബിഐയുടെ അധികാരപരിധി ഡൽഹിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പശ്ചിമബംഗാളിലെ കേന്ദ്രസർക്കാർ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കുന്നതിനായി അടുത്ത കാലത്താണ് സിബിഐയുടെ പരിധി കൊൽക്കത്ത ഹൈക്കോടതി ഉയർത്തിയത്. എന്നാൽ മറ്റ് കാര്യങ്ങൾക്ക് അന്വേഷണം നടത്തുന്നതിന് സിബിഐയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്നുള്ള അനുമതി നിർബന്ധമാണ്. എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും പോലെ സിബിഐയ്ക്കും സംസ്ഥാനങ്ങളുടെ അധികാര പരിധിക്കുള്ളിൽ അന്വേഷണം നടത്തുന്നതിന് അനുമതി അനിവാര്യമാണ്.
advertisement
ഡിപിഎസ്ഇ ആക്ടിലെ സെക്ഷൻ ആറ് അനുസരിച്ച് ഏത് സംസ്ഥാനങ്ങളുടേയും അധികാരപരിധിയിൽ വരുന്ന കേസുകൾ അന്വേഷിക്കുന്നതിന് കേന്ദ്രസർക്കാരിന് സിബിഐയോട് നിർദേശിക്കാം. കോടതികൾക്കും സിബിഐ അന്വേഷണത്തിനും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനും സാധിക്കും. ഒരു സംസ്ഥാനത്ത് അത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് സിബിഐയെ അധികാരപ്പെടുത്താൻ കഴിയും. എന്നാൽ അതാത് സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമാണ് അന്വേഷണം നടത്താൻ കഴിയുക. സുപ്രീം കോടതിയ്ക്കും ഹൈക്കോടതികൾക്കും സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണത്തിന് നിർദേശം നൽകാൻ സാധിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിന് പിന്നാലെ സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും; പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനം