TRENDING:

SHOCKING- പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Last Updated:

ത്തനാപുരം പാടം സ്വദേശിയായ പത്തൊന്‍പതുകാരൻ ആഷിഖാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. പത്തനാപുരം പാടം സ്വദേശിയായ പത്തൊന്‍പതുകാരൻ ആഷിഖാണ് മരിച്ചത്. വനമേഖലയോട് ചേര്‍ന്ന് അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചതിന് പാടം സ്വദേശി മുരളിയെ പത്തനാപുരം പൊലീസ് പിടികൂടി. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
advertisement

ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് ആഷിഖിന്റെ മരണത്തിലേക്ക് നയിച്ച അപകടം സംഭവിച്ചത്. SDPI-AIYF സംഘര്‍ഷത്തെ തുടര്‍ന്ന് പത്തനാപുരം പാടം മേഖലയില്‍ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. വീടിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാരംസ് കളിക്കുകയായിരുന്ന ആഷിഖും കൂട്ടുകാരും രാത്രി ഇതുവഴി വന്ന പൊലീസ് വാഹനം കണ്ടു ഭയന്നോടി. കാട്ടുപന്നിയെ പിടികൂടാനായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ അകപ്പെട്ടു. ഷോക്കേറ്റ ആഷിഖിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ജോമോന്‍ എന്നയാൾ ചികില്‍സയിലാണ്.

advertisement

കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയും; ഇനി കുടിവെള്ളം 13 രൂപയ്ക്ക്

ആഷിഖിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
SHOCKING- പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു