തിരുവനന്തപുരം: വെഞ്ഞാറമൂട് മീറ്റർ റീങ്ങിന് വന്നയാൾ പൊട്ടകിണറ്റിൽ വീണു. ആലിയാട് ചേലയം ഭാഗത്ത് വ്യാഴാഴ്ചയാണ് സംഭവം. വെഞ്ഞാറമൂട് ഇലക്ട്രിക്കൽ സെക്ഷനിലെ മീറ്റർ റീഡർ ശ്രീജിത്ത് (30)ആണ് അപകടത്തിൽപ്പെട്ടത്. റീഡിങ്ങ് എടുക്കുന്നതിനിടെ ഉപയോഗശൂന്യമായ കിണറിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ച് ഫയർഫോഴ്സ് എത്തിയാണ് ശ്രീജിത്തിനെ കരക്കെത്തിച്ചത്. ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.