നിക്ഷേപത്തട്ടിപ്പ്: പ്രമുഖ മാധ്യമ എഡിറ്റർ അറസ്റ്റിൽ

Last Updated:
ന്യൂഡൽഹി : പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ ബംഗാളി മാധ്യമ എഡിറ്റർ അറസ്റ്റിൽ. 'ഈ സമയ് ' എന്ന ബംഗാളി ദിനപത്രത്തിന്റെ എഡിറ്റർ സുമൻ ഛതോപാധ്യായിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിട്ടിക്കമ്പനിയുടെ പേരില്‍ വൻവാഗ്ദാനങ്ങൾ നൽകി നിക്ഷേപകരിൽ നിന്നായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത  കേസിലാണ്  അറസ്റ്റ്.
മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞ ദിവസം സുമന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് ഭുവനേശ്വറിലെ സിബിഐ കോടതിയിൽ ഹാജരാക്കും. ഐ കോർ എന്ന പേരിലുള്ള ഒരു നിക്ഷേപ തട്ടിപ്പ് കമ്പനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷമായി സിബിഐ അന്വേഷണം നടത്തി വരികയാണ്. ഇതിന്റെ തുടർച്ചയായാണ് സുമന്റെ അറസ്റ്റ്.
advertisement
ഐ-കോർ കമ്പനി വൻതുക തിരികെ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നായി 3000 കോടി രൂപ പിരിച്ചെടുത്തിരുന്നു. ഇതിൽ ഒരു പങ്ക് ഛതോപാധ്യായയുടെ അക്കൗണ്ട് വഴി വകമാറ്റിയതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.
മലയാളം വാർത്തകൾ/ വാർത്ത/India/
നിക്ഷേപത്തട്ടിപ്പ്: പ്രമുഖ മാധ്യമ എഡിറ്റർ അറസ്റ്റിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement