വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടി പിടികൂടിയ പ്രതി സമാനമായ നൂറിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് തുടർ പരിശോധനയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തെക്കൻ ജില്ലകളിലെല്ലാം ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. ഇയാൾ പിടിയിലായതിന് പിന്നാലെ എല്ലാ ജില്ലകളിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിനായി കൊല്ലം റൂറൽ പോലീസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സത്രീകൾ ജീവനക്കാരായുള്ള സ്ഥാപനങ്ങളിലാണ് പ്രധാന തട്ടിപ്പ്. കടയിൽ കയറി ഉടമയെ ഫോൺ ചെയ്യുന്ന പോലെ അഭിനയിക്കും. ഉടമ ചോദിച്ചതു പ്രകാരം എന്നു തോന്നിപ്പിച്ച് കളക്ഷൻ എത്രയെന്ന് അന്വേഷിക്കും.
advertisement
TRENDING: പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ് [NEWS] ഇന്ത്യയിൽ കോവിഡ് ബാധിതർ 1 ദശലക്ഷം; ലോകത്ത് മൂന്നാം സ്ഥാനത്ത് [NEWS]പടിക്ക് പുറത്ത് മഹാമാരി; കേരളത്തിന് മാതൃകയായി ഇടമലക്കുടിയുടെ കോവിഡ് പ്രതിരോധം [NEWS]
അതിനെക്കാൾ ഉയർന്ന തുക ആവശ്യപ്പെടും. ഉടമ പറഞ്ഞ പ്രകാരമാണ് തുക കടമായി ആവശ്യപ്പെടുന്നതെന്ന് തോന്നിപ്പിക്കും വിധമാകും പെരുമാറ്റം. സ്ഥാപനത്തിലെ തുകയും ജീവനക്കാരുടെ കൈവശമുള്ളതും ചേർത്ത് കൈക്കലാക്കി മുങ്ങും.
രാവിലെ മുതൽ KL 33 G 3425 എന്ന ഹോണ്ട മോട്ടോർസൈക്കിളിൽ കറങ്ങി നടന്ന് തട്ടിപ്പ് നടത്തിയ ശേഷം വൈകുന്നേരത്തോടെ വീടണയുന്ന സ്വഭാവക്കാരനാണ്. കൊല്ലം റൂറൽ ജില്ലയിലെ കേസുകൾക്ക് പുറമേ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളിൽ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
തോപ്പുംപടിയിലുള്ള തടമില്ലിൽ തടി വാങ്ങാനെന്ന വ്യാജേന എത്തി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മോഷ്ടിച്ചു. പശ്ചിമകൊച്ചി, പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, എന്നിവിടങ്ങളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദമായാണ് പ്രതിയെ പിടി കൂടിയത്. ലോക്ക്ഡൗൺ കാലത്തും കൊല്ലം റൂറൽ പോലീസിന് മറ്റൊരു കേസിൽ കൂടി മികവ് തെളിയിക്കാനായി.